താന്‍ കിം ജോന്‍ഗ് ഉന്നുമായി നടത്തുന്ന ചര്‍ച്ചയുടെ തിയതിയും സ്ഥലവും നിശ്ചയിച്ചുവെന്ന് ട്രംപ്; എന്നാല്‍ വിശദാംശങ്ങള്‍ പുറത്ത് വിടാതെ യുഎസ് പ്രസിഡന്റ്; മേയ് 22ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തുമെന്ന് ട്രംപ്

താന്‍ കിം ജോന്‍ഗ് ഉന്നുമായി നടത്തുന്ന ചര്‍ച്ചയുടെ തിയതിയും സ്ഥലവും നിശ്ചയിച്ചുവെന്ന് ട്രംപ്;  എന്നാല്‍ വിശദാംശങ്ങള്‍ പുറത്ത് വിടാതെ യുഎസ് പ്രസിഡന്റ്;  മേയ് 22ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തുമെന്ന് ട്രംപ്
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോന്‍ഗ് ഉന്നുമായി താന്‍ നടത്താനൊരുങ്ങുന്ന നിര്‍ണായകമായ ചര്‍ച്ചയുടെ സ്ഥലവും തിയതിയും നിശ്ചയിച്ചുവെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. എന്നാല്‍ എവിടെ വച്ച് എപ്പോഴാണീ സമ്മിറ്റ് നടക്കുന്നതെന്ന് സ്ഥിരീകരിക്കാന്‍ ട്രംപ് തയ്യാറായിട്ടില്ല.എന്നാല്‍ സൗത്ത് കൊറിയന്‍ പ്രസിഡന്റ് മൂണ്‍-ജായ്-ഇന്നുമായി നടത്തുന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ യുഎസ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം മേയ് 22ന് വൈറ്റ്ഹൗസില്‍ വച്ചാണ് ഈ ചര്‍ച്ച നടക്കുന്നത്.

വര്‍ഷങ്ങളായി യുഎസിന്റെ സഖ്യരാജ്യമായി നിലകൊള്ളുന്ന ദക്ഷിണ കൊറിയയില്‍ നിന്നും ട്രംപ് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കുന്നുവെന്ന് യുഎസ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. കൊറിന്‍ ഉപഭൂഖണ്ഡത്തിന്റെ വികസനത്തിനായി ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തുടരാന്‍ ട്രംപും മൂണും തീരുമാനിക്കുമെന്നുമാണ് സൂചന. വെള്ളിയാഴ്ച മൂണും ഉന്നും തമ്മില്‍ നിര്‍ണായകമായ ചര്‍ച്ച നടത്തിയതിന് ശേഷമുണ്ടാകുന്ന ചര്‍ച്ചയെന്ന നിലയില്‍ മൂണും ട്രംപും തമമിലുള്ള ചര്‍ച്ചക്ക് പ്രാധാന്യമേറെയുണ്ട്.

ഉത്തരകൊറിയന്‍ നേതാവുമായി ട്രംപ് നടത്താനൊരുങ്ങുന്ന ചര്‍ച്ചയെക്കുറിച്ചും മൂണും ട്രംപും ചര്‍ച്ച നടത്തുമെന്നും സൂചനയുണ്ട്. ഉന്നുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള ക്ഷണം താന്‍ സ്വീകരിച്ചിട്ടുണ്ടെന്നും അതിന്റെ തിയതിയും സ്ഥലവും ആലോചിച്ച് വരുന്നുവെന്നുംട്രംപ് കഴിഞ്ഞ മാസം അവസാനം സ്ഥിരീകരിച്ചിരുന്നു. അഞ്ച് ലൊക്കേഷനുകള്‍ പരിഗണനയിലുണ്ടെന്നുംഅതില്‍ ഏതെങ്കിലു ഒരിടത്തില്‍ വച്ചായിരിക്കും തങ്ങളുടെ ചര്‍ച്ചയെന്നും ട്രംപ് അന്ന് വ്യക്തമാക്കിയിരുന്നു. താന്‍ അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ഉത്തരകൊറിയയുമായി ആണവയുദ്ധം ഉറപ്പായെന്ന് ആളുകള്‍ ഭയപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ സമാധാനത്തിന്റെ പാതയിലേക്ക് പോകുമ്പോള്‍ ഏവരും അതിനെ പുകഴ്ത്തുന്നുണ്ടെന്നും ട്രംപ് അവകാശപ്പെടുകയും ചെയ്തിരുന്നു.

Other News in this category4malayalees Recommends