ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ ഐക്കണ്‍ അവാര്‍ഡ് നൈറ്റ് ശ്രദ്ധേയമായി

ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ ഐക്കണ്‍ അവാര്‍ഡ് നൈറ്റ് ശ്രദ്ധേയമായി

ആയിരക്കണക്കിന് വരുന്ന കലാസ്വാധകരുടെ മുന്നില്‍ വച്ചു അധാരി പാര്‍ക്ക് ഓപ്പണ്‍ ഗ്രൗണ്ടില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ വെച്ച് പത്മഭൂഷണ്‍ എസ്. പി. ബാലസുബ്രമണ്യം ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ ഇന്ത്യന്‍ ഐക്കണ്‍ 2018 പുരസ്‌കാരം ചെയര്‍മാന്‍ എഫ്. എം ഫൈസലില്‍ നിന്നും ഏറ്റു വാങ്ങി. 'പ്രവാസി ഐക്കണ്‍' പുരസ്‌കാരം പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് ശ്രീ. രാജശേഖരന്‍ പിള്ളയും , 'മാന്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം സ്പാക് ചെയര്‍മാന്‍ ശ്രീ. പി. ഉണ്ണികൃഷ്ണനും, 'മീഡിയ ഐക്കണ്‍' പുരസ്‌കാരം മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ സിറാജ് പള്ളിക്കരയും , ഡയമണ്ട് പുരസ്‌കാരം ശ്രീ. മോനി ഓടിക്കണ്ടത്തിലും ശ്രീ. എസ്. പി. ബാലസുബ്രമണ്യത്തില്‍ നിന്നും ഏറ്റു വാങ്ങി. ചലച്ചിത്ര സംവിധായകനും, നടനുമായ ശ്രീകാന്ത് മുരളി മുഖ്യാഥിതി ആയിരുന്നു. ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ പ്രസിഡന്റ് ജ്യോതിഷ് പണിക്കര്‍, സെക്രെട്ടറി ജഗത് കൃഷ്ണകുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ രാജീവ്, കോഓര്‍ഡിനേറ്റര്‍ റിലീഷ്, റീന രാജീവ് , ഷില്‍സ റിലീഷ്, ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, കെസിഎ പ്രസിഡന്റ് സേവി മാത്തുണ്ണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


തുടര്‍ന്ന് നടന്ന കലാവിരുന്നില്‍ സീ ടീവി ഫെയിം യുംന അജിന്‍, ചലച്ചിത്ര പിന്നണി ഗായകരായ സംഗീതാ ശ്രീകാന്ത്, വിപിന്‍ സേവ്യര്‍, അഭി വേങ്ങര, നിത്യ ബാലഗോപാല്‍ എന്നിവര്‍ നയിച്ച ഗാനമേള സദസ്സിന് ഹൃദൃമായി.

ബഹ്‌റൈനിലെ കലാസാംസ്‌കാരിക ജീവകാരുണ്യമേഖലകളില്‍ കഴിഞ്ഞ അഞ്ചോളം വര്‍ഷങ്ങളായി സജീവ സാന്നിധൃമായി നിറഞ്ഞു നില്‍ക്കുന്ന 'ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍' 2015 ല്‍ ശ്രീ പി. വിജയന്‍ ഐ.പി.എസ് നും, 2016 ല്‍ പത്മശ്രീ മധുവിനും, 2017 ല്‍ ലെഫ്റ്റനന്റ് കേണല്‍ പത്മശ്രീ മോഹന്‍ലാലിനും ആയിരുന്നു ഇന്തൃന്‍ ഐക്കണ്‍ അവാര്‍ഡ് നല്‍കിയത്.

പ്രോഗ്രാം കമ്മറ്റി അംഗങ്ങള്‍ ആയ ജേക്കബ് തേക്കുംതോട്, എബി തോമസ്, തോമസ് ഫിലിപ്പ്, സതീഷ്, അജി ജോര്‍ജ്, മണിക്കുട്ടന്‍, രാജ് കൃഷ്ണന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

Other News in this category



4malayalees Recommends