ഡൊണാള്‍ഡ് ട്രംപും കിം ജോന്‍ഗ് ഉന്നും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ജൂണ്‍ 12ന് സിംഗപ്പൂരില്‍; ചരിത്രപ്രാധാന്യമുള്ള കൂടിക്കാഴ്ച ലോകസമാധാനത്തിലേക്കുള്ള ചുവട് വയ്പാക്കി മാറ്റുമെന്ന് ട്രംപ്; സമാധാന പ്രിയരുടെ കണ്ണും കാതും ഇനി സിംഗപ്പൂരിലേക്ക്

ഡൊണാള്‍ഡ് ട്രംപും കിം ജോന്‍ഗ് ഉന്നും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ജൂണ്‍ 12ന് സിംഗപ്പൂരില്‍; ചരിത്രപ്രാധാന്യമുള്ള കൂടിക്കാഴ്ച ലോകസമാധാനത്തിലേക്കുള്ള ചുവട് വയ്പാക്കി മാറ്റുമെന്ന് ട്രംപ്; സമാധാന പ്രിയരുടെ കണ്ണും കാതും ഇനി സിംഗപ്പൂരിലേക്ക്
അങ്ങനെ ലോകം കാത്ത് കാത്തിരുന്ന ആ നിര്‍ണായകമായ കൂടിക്കാഴ്ചയുടെ തീയതിയും സ്ഥലവും പ്രഖ്യാപിക്കപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോന്‍ഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇത് പ്രകാരം ജൂണ്‍ 12ന് സിംഗപ്പൂരില്‍ വച്ചാണ് ഇരുവരും സുപ്രധാനമായ ചര്‍ച്ച നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. വ്യാഴാഴ്ച ട്രംപ് തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചിരിക്കുന്നത്.ഇതോടെ സമാധാന പ്രിയരുടെ കണ്ണും കാതും ഇനി സിംഗപ്പൂരിലേക്കായിരിക്കുകയാണ്.

യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായ മൈക്ക് പോംപിയോ പ്യോന്‍ഗ്യാന്‍ഗ് സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയ ഉടനാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഉത്തരകൊറിയയില്‍ നിന്നും വിട്ടയച്ച മൂന്ന് കൊറിയന്‍-അമേരിക്കന്‍ തടവുകാരെയും കൊണ്ടായിരുന്നു പോംപിയോയുടെ വരവ്. മേരിലാന്‍ഡിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബേസില്‍ ഇറങ്ങിയ ഇവരെ സ്വീകരിക്കാനായി ട്രംപ് നേരിട്ടെത്തിയിരുന്നു.അതിന് ശേഷമാണ് ഉന്നുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

തങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച ലോകസമാധാനത്തിനുള്ള നിമിഷമായി മാറ്റാന്‍ ശ്രമിക്കുമെന്നാണ് ട്രംപ് ഉറപ്പേകുന്നത്. കടുത്ത ആണവ-മിസൈല്‍ ഭീഷണി മുഴക്കി ലോകത്തോട് മൊത്തം ഇടഞ്ഞ് നിന്നിരുന്ന ഉന്നിനെ സമാധാനത്തിന്റെയും ചര്‍ച്ചയുടെയും പാതയിലേക്ക് കൊണ്ട് വന്നത് ട്രംപിന്റെ വിദേശ നയത്തിന്റെ വിജയമായിട്ടാണ് പരിഗണിച്ച് വരുന്നത്. തടവുകാരെ വിട്ടയച്ച ഉന്നിന്റെ മഹാമനസ്‌കതക്ക് ട്രംപ് നന്ദി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തങ്ങള്‍ ഇരുവരും നടത്തുന്ന നിര്‍ണായക ചര്‍ച്ച കൂടുതല്‍ അര്‍ത്ഥവത്താക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറയുന്നു. ആണവ-മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തി വയ്ക്കാമെന്ന ഉറപ്പേകിയിട്ടാണ് ഉന്‍ ട്രംപുമായി ചര്‍ച്ചക്ക് തയ്യാറായിരിക്കുന്നതെന്നത് സമാധാന പ്രേമികള്‍ക്ക് കടുത്ത പ്രതീക്ഷയാണേകുന്നത്.

Other News in this category4malayalees Recommends