ഈ പിഞ്ചു കുഞ്ഞിനോട് എന്തിനീ ക്രൂരത ? വൈദീകന്‍ മാമ്മോദീസയ്ക്ക് വെള്ളത്തില്‍ കുഞ്ഞിനെ മുക്കുന്നത് ആരേയും പേടിപ്പിക്കുന്ന രീതിയില്‍ ; പേടിപ്പിക്കുന്ന ദൃശ്യം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.

ഈ പിഞ്ചു കുഞ്ഞിനോട് എന്തിനീ ക്രൂരത ? വൈദീകന്‍ മാമ്മോദീസയ്ക്ക് വെള്ളത്തില്‍ കുഞ്ഞിനെ മുക്കുന്നത് ആരേയും പേടിപ്പിക്കുന്ന രീതിയില്‍ ; പേടിപ്പിക്കുന്ന ദൃശ്യം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.
കുറച്ചു ദിവസമായി സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ് ഒരു വീഡിയോ. കൊച്ചു കുഞ്ഞിനെ ക്രൂരമായി മൂന്നു വട്ടം വെള്ളത്തില്‍ മുക്കി പൊക്കുന്ന വൈദീകനാണ് വീഡിയോയിലെ താരം. വൈദീകന്‍ കുഞ്ഞിനെ അല്‍പ്പം പൈചാശികമായി തന്നെ വെള്ളത്തില്‍ മുക്കി പൊക്കിയെടുക്കുന്നതും കണ്ടു നില്‍ക്കുന്നവര്‍ ഭയക്കുന്നതുമായ വീഡിയോയാണ് പുറത്തുവന്നത്.

ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ബിഷപ്പിന്റെ മാമ്മോദീസ എന്നാണ് വീഡിയോയ്ക്ക് തലക്കെട്ട് കൊടുത്തിരിക്കുന്നത്. എന്നാല്‍ അത് ഗ്രീക്കല്ല ബിഷപ്പ് അല്ല എന്നു ംബിഷപ്പ് സംസാരിക്കുന്നത് ഗ്രീക്ക് ഭഷയിലല്ലെന്നും കമന്റ് ചെയ്യുന്നു. ലോകം കണ്ടതില്‍ വച്ചേറ്റവും ക്രൂരമായ മാമ്മോദീസ എന്നാണ് സോഷ്യല്‍മീഡിയ വീഡിയോ ദൃശ്യങ്ങളെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ വീഡിയോയുടെ പിന്നിലുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല .

Other News in this category4malayalees Recommends