9 വയസാണ് അവള്‍ക്ക്, ആ കുഞ്ഞിന്റെ മുഖത്ത് നോക്കിയാല്‍ എങ്ങനെ ഈ ക്രൂരത ചെയ്യാന്‍ തോന്നും, ഒന്നുമറിയില്ല അവള്‍ക്ക് ; തിയറ്ററില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങ് നടത്തിയ അഡ്വ കവിതാ ശങ്കര്‍ പറയുന്നു...

9 വയസാണ് അവള്‍ക്ക്, ആ കുഞ്ഞിന്റെ മുഖത്ത് നോക്കിയാല്‍ എങ്ങനെ ഈ ക്രൂരത ചെയ്യാന്‍ തോന്നും, ഒന്നുമറിയില്ല അവള്‍ക്ക് ; തിയറ്ററില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങ് നടത്തിയ അഡ്വ കവിതാ ശങ്കര്‍ പറയുന്നു...
ആ കുഞ്ഞിന്റെ മുഖത്ത് നോക്കിയാല്‍ എങ്ങനെ ഈ ക്രൂരത ചെയ്യാന്‍ തോന്നും. ഒന്‍പത് വയസാണ്. ഒന്നുമറിയില്ല അവള്‍ക്ക്. നടന്ന ക്രൂരതയുടെ ഗൗരവം മനസിലായിട്ടുമില്ല. എടപ്പാളില്‍ സിനിമ തിയറ്ററിനുള്ളില്‍ വച്ച് പീഡനത്തിനിരയായ പെണ്‍കുട്ടിയെക്കുറിച്ച്, സംഭവത്തിനുശേഷം അവളെ കൗണ്‍സില്‍ ചെയ്ത, ശിശുക്ഷേമ സമിതിയിലെ അഡ്വ കവിത ശങ്കര്‍ വെളിപ്പെടുത്തിയ കാര്യങ്ങളാണിത്.

സിനിമ കാണാന്‍ പോവാന്‍ 'അങ്കിളിനെ' മാതാവ് ഫോണ്‍ചെയ്ത് വിളിച്ചുവരുത്തിയതാണെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. വിഷയത്തിന്റെ ഗൗരവം ഒട്ടും അറിയാതെ വളരെ നിഷ്‌കളങ്കമായാണ് അവള്‍ സംസാരിച്ചത്. ഒന്‍പത് വയസ്സാണ്, ഒന്നുമറിയില്ല അവള്‍ക്ക്. നടന്ന ക്രൂരതയുടെ ഗൗരവം മനസ്സിലായിട്ടില്ല. അതുതന്നെയാണ് കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. വീട്ടില്‍നിന്ന് പുറപ്പെട്ട സമയം മുതലുള്ള അനുഭവങ്ങളാണ് അവള്‍ നിഷ്‌കളങ്കമായി പറഞ്ഞത്. ഈ അങ്കിള്‍ ഇടയ്ക്കിടെ വീട്ടിലും വരാറുണ്ടെന്നും പറഞ്ഞു.

ആദ്യമായാണ് കുട്ടി മൊയ്തീന്‍കുട്ടിയെ കാണുന്നതെന്ന മാതാവിന്റെ മൊഴിക്ക് വിരുദ്ധമാണ് ഇത്. സിനിമകാണാന്‍ തുടങ്ങിയ സമയം മുതല്‍ അയാള്‍ ഏതെല്ലാം തരത്തില്‍ ഉപദ്രവിച്ചെന്നും അവള്‍ വിവരിച്ചു. വേദനിച്ച് കൈ തട്ടിമാറ്റുമ്പോഴെല്ലാം കൂടുതല്‍ ബലംപ്രയോഗിച്ചതായും ഇടവേള സമയത്ത് പുറത്തുകൊണ്ടുപോയി ഭക്ഷണം വാങ്ങിത്തന്നതായും കുട്ടി പറഞ്ഞു. കുട്ടി നല്‍കിയ വിവരങ്ങള്‍ പ്രകാരം ക്രൂരമായ ലൈംഗിക പീഡനമാണ് നടന്നത്. കൗണ്‍സിലര്‍ പറയുന്നു.

Other News in this category4malayalees Recommends