വെറുതെ കിട്ടിയ ലോട്ടറി അടിച്ചു ; യുവാവിന് കിട്ടിയത് 30 കോടി രൂപ ; വിശ്വസിക്കാനാകാതെ ഈ ഭാഗ്യവാന്‍

വെറുതെ കിട്ടിയ ലോട്ടറി അടിച്ചു ; യുവാവിന് കിട്ടിയത് 30 കോടി രൂപ ; വിശ്വസിക്കാനാകാതെ ഈ ഭാഗ്യവാന്‍
സൗജന്യമായി കിട്ടിയ ലോട്ടറിയിലൂടെ യുവാവിന് ഭാഗ്യം തെളിഞ്ഞു. ചക്ക് ആന്‍ഡേഴ്‌സന്‍ എന്ന യുവാവിനാണ് ഭാഗ്യം സൗജന്യ ടിക്കറ്റിലൂടെ കടാക്ഷിച്ചത്. പവര്‍ബോള്‍ ടിക്കറ്റിനോടൊപ്പം പ്രമോഷന്റെ ഭാഗമായി ലഭിച്ച ലോട്ടറി ടിക്കറ്റില്‍ യുവാവിന് കിട്ടിയത് 16.8 മില്യണ്‍ ദിര്‍ഹമാണ്. തെരഞ്ഞെടുക്കപ്പെട്ട ഗെയിമുകള്‍ക്ക് ഇത്തരം ഭാഗ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ടിക്കറ്റുകള്‍ നല്‍കാറുണ്ടെന്നും ഇക്കുറി ഭാഗ്യം തുണച്ചത് ആന്‍ഡേഴ്‌സനെയാണെന്നും ലോവ ലോട്ടറി അധികൃതര്‍ വ്യക്തമാക്കി.

നമ്പറുകളൊത്തപ്പോള്‍ ആദ്യം അമ്പരന്നു. പിന്നീട് നോക്കിയപ്പോഴാണ് വിശ്വാസമായതെന്നും ആന്‍ഡേഴ്‌സന്‍ പറഞ്ഞു. തുടര്‍ന്ന് ശനിയാഴ്ച ലോവയിലെ ലോട്ടറി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ എത്തി ടിക്കറ്റ് പരിശോധനയ്ക്ക് നല്‍കി. തന്റെ അക്കൗണ്ടില്‍ എത്തുന്നത് വരെ തനിക്കിത് വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് ആന്‍ഡേഴ്‌സണ്‍ പറയുന്നത് .

Other News in this category4malayalees Recommends