കര്‍ണാടകയില്‍ ജെഡിഎസ് കോണ്‍ഗ്രസ് പിന്തുണയോടെ ഭരിക്കാനുള്ള തയ്യാറെടുപ്പില്‍ ; കുമാരസ്വാമി മുഖ്യമന്ത്രിയാകും

കര്‍ണാടകയില്‍ ജെഡിഎസ് കോണ്‍ഗ്രസ് പിന്തുണയോടെ ഭരിക്കാനുള്ള തയ്യാറെടുപ്പില്‍ ; കുമാരസ്വാമി മുഖ്യമന്ത്രിയാകും
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്താന്‍ തന്ത്രപരമായ നീക്കവുമായി കോണ്‍ഗ്രസ്. 40 സീറ്റുള്ള ജെഡിഎസിന് പിന്തുണ നല്‍കി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനത്തെ ജെഡിഎസ് സ്വാഗതം ചെയ്തു. വൈകിട്ട് ഗവര്‍ണറെ കാണുമെന്നും മന്ത്രിസഭാ രൂപീകരണവുമായി മുന്നോട്ട് പോകുമെന്നും ഗുലാം നബി ആസാദും കുമാര സ്വാമിയും സിദ്ധരാമയ്യയും ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളെ അറിയിച്ചു.

ഈ ധാരണയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോയാല്‍ ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയാകും. ദേവഗൗഡയുടെ വീട്ടില്‍ നടന്ന ചര്‍ച്ചയിലാണ് കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ ധാരണയായത്.

222 അംഗ കര്‍ണാടക നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനായി 114 സീറ്റുകള്‍ വേണം. ഒരു ഘട്ടത്തില്‍ ബിജെപി ഈ മാന്ത്രികസംഖ്യ കടന്ന് മുന്നേറിയിരുന്നെങ്കിലും പിന്നീട് ലീഡ് നില 105ലേക്ക് താഴ്ന്നു. ഈ സാഹചര്യത്തിലാണ് ജെഡിഎസിന് പിന്തുണ കൊടുക്കുക എന്ന രാഷ്ട്രീയ തന്ത്രത്തിലേക്ക് കോണ്‍ഗ്രസ് എത്തിയത്.

Other News in this category4malayalees Recommends