റംസാനില്‍ മലയാളികള്‍ ഉള്‍പ്പെടെ 2000 തടവുകാര്‍ക്ക് യുഎഇയില്‍ മോചനം

റംസാനില്‍ മലയാളികള്‍ ഉള്‍പ്പെടെ 2000 തടവുകാര്‍ക്ക് യുഎഇയില്‍ മോചനം
റംസാന്‍ വ്രതത്തോട് അനുബന്ധിച്ച് യുഎഇയിലെ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെ 2000 തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. ദുബായിലെ ജയിലുകളില്‍ നിന്നും 700 പേരേയും ഷാര്‍ജയില്‍ നിന്നും 304 പേരേയും അബുദാബിയില്‍ നിന്നും 935 പേരെയും മോചിപ്പിക്കാനാണ് തീരുമാനം.

ദുബായിലെ ജയിലുകളില്‍ നിന്നും 700 പേരെ മോചിപ്പിക്കുന്ന തീരുമാനം യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമാണ് പുറത്തുവിട്ടത്. പിന്നാലെ ഷാര്‍ജ ഭരണാധികാരിയും 304 തടവുകാരെ മോചിപ്പിക്കുന്ന ഉത്തരവില്‍ ഒപ്പുവച്ചു.

പുണ്യമാസം കുടുംബത്തിനൊപ്പം ചിലവഴിക്കാനും കുറ്റകൃത്യങ്ങളില്‍ നിന്നും മാനസാന്തരമുണ്ടായി നല്ല ജീവിതത്തിലേക്ക് മടങ്ങാനുമുള്ള യുഎഇയിടെ പദ്ധതിയുടേ പേരിലാണ് തടവുകാരെ മോചിപ്പിക്കുന്നത് .

Other News in this category4malayalees Recommends