നാലു വയസ്സുകാരിയെ അമ്മ ബക്കറ്റില്‍ മുക്കി കൊന്നു ; ഇളയ കുട്ടി അമ്മയില്‍ നിന്ന് രക്ഷപ്പെട്ടു ; നാദാപുരത്ത് നടന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

നാലു വയസ്സുകാരിയെ അമ്മ ബക്കറ്റില്‍ മുക്കി കൊന്നു ; ഇളയ കുട്ടി അമ്മയില്‍ നിന്ന് രക്ഷപ്പെട്ടു ; നാദാപുരത്ത് നടന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
നാദാപുരത്ത് നാലു വയസ്സുകാരിയെ അമ്മ ബക്കറ്റില്‍ മുക്കി കൊന്നു. നാദാപുരം സ്വദേശിനിയാണ് മകളെ കൊലപ്പെടുത്തിയത്. ഉച്ച കഴിഞ്ഞ് രണ്ടോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഇളയ കുട്ടിയേയും യുവതി കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുട്ടി രക്ഷ്പപെടുകയായിരുന്നു.

കുടുംബ വഴക്കാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു. രണ്ടു കുട്ടികളേയും കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്ന് യുവതി പോലീസിന് മൊഴി നല്‍കി. നാലു വയസ്സുകാരിയായ ഇംഫലാണ് മരിച്ചത്. ഒന്നര വയസ്സുകാരനായ അമാല്‍ രക്ഷപ്പെടുകയായിരുന്നു. സഫൂറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.

Other News in this category



4malayalees Recommends