ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് യൂറോപ്യന്‍ പാര്‍ലിമെന്റിലെത്തുന്നു; 87 മില്യണ്‍ ഫേസ്ബുക്ക് യൂസര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗിച്ചതിനെ കുറിച്ച് വിശദീകരണം നല്‍കും

ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്  മാര്‍ക്ക് സുക്കര്‍ബര്‍ഗ് യൂറോപ്യന്‍ പാര്‍ലിമെന്റിലെത്തുന്നു; 87 മില്യണ്‍ ഫേസ്ബുക്ക് യൂസര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗിച്ചതിനെ കുറിച്ച് വിശദീകരണം നല്‍കും
ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് യൂറോപ്യന്‍ പാര്‍ലിമെന്റിന് മുന്നിലെത്തുന്നു.87 മില്യണ്‍ ഫേസ്ബുക്ക് യൂസര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ അനുയോജ്യമല്ലാത്ത രീതിയില്‍ പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി ഉപയോഗിച്ചതിനെ കുറിച്ച് വിശദീകരണം നല്‍കാനാണ് അദ്ദേഹം എത്തുന്നത്. യൂറോപ്യന്‍ പാര്‍ലിമെന്റിന്റെ സ്പീക്കറാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഇക്കാര്യത്തില്‍ തങ്ങളുടെ ക്ഷണം ഫേസ്ബുക്കിന്റെ സിഇഒയും സ്ഥാപകനുമായ സുക്കര്‍ബര്‍ഗ് സ്വീകരിച്ചുവെന്നും അതിനെ തുടര്‍ന്ന് മിക്കവാറും അടുത്ത ആഴ്ച തന്നെ അദ്ദേഹം ബ്രസല്‍സിലെത്തുമെന്നുമാണ് യൂറോപ്യന്‍ പാര്‍ലിമെന്റ് പ്രസിഡന്റായ അന്റോണിയോ തജാനി വെളിപ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടി നേതാക്കന്‍മാരുമായും സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി അംഗങ്ങളുമായും സുക്കര്‍ബര്‍ഗ് കൂടിക്കാഴ്ച നടത്തുന്നതായിരിക്കും.

കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന സ്ഥാപനം അമേരിക്കയിലെ മില്യണ്‍ കണക്കിന് ഫേസ്ബുക്ക് യൂസര്‍മാരുടെ വിവരങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന വിവാദം കത്തിപ്പടര്‍ന്നതിനെ തുടര്‍ന്ന് ഫേസ്ബുക്കിന്റെ വിശ്വാസ്യത തകരാന്‍ തുടങ്ങിയിരുന്നു. ഫേസ്ബുക്ക് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നിന്നും യൂസര്‍മാര്‍ വിളിക്കുന്ന കാളുകളും അയക്കുന്ന ടെക്സ്റ്റുകളും റെക്കോര്‍ഡ് ചെയ്യപ്പെടുന്നുവെന്ന ആരോപണമാണ് സമീപകാലത്ത് ഉയര്‍ന്ന് വന്നിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ വേളയില്‍ ഇത്തരം ഡാറ്റകള്‍ വോട്ടര്‍മാരുടെ മനോഹിതമറിയുന്നതിനായി ഉപയോഗിച്ചുവെന്നും വെളിപ്പെട്ടിരുന്നു.

Other News in this category4malayalees Recommends