ജസ്റ്റിസ് കര്‍ണന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ചു ; ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപനം

ജസ്റ്റിസ് കര്‍ണന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ചു ; ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപനം
കോടതിയെയും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും വിമര്‍ശിച്ച് കോടതിയലക്ഷ്യ നടപടി നേരിട്ട മുന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ചു.'ആന്റി കറപ്ഷന്‍ ഡൈനമിക് പാര്‍ട്ടി' എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും ജസ്റ്റിസ് കര്‍ണന്‍ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയിലടക്കം തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും അദേഹം വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ നിരവധി മനുഷ്യാവകാശ സംഘടനകള്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലെ സംസാരിക്കവെയാണ് കര്‍ണന്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്.

ഇന്ത്യയില്‍ അഴിമതി ഇല്ലാതാക്കുകയാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യം. പാര്‍ട്ടിയുടെ രജിസ്‌ട്രേഷനായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു. 20 സഹ ജഡ്ജിമാരെ അഴിമതിക്കാരെന്ന് വിശേഷിപ്പിച്ച് അവരുടെ പേരുകള്‍ പരസ്യമായി പുറത്തുവിടുകയും ചെയ്ത കേസില്‍ സുപ്രീംകോടതി ആറു മാസത്തിന് കര്‍ണനെ ശിക്ഷിച്ചിരുന്നു.

Other News in this category



4malayalees Recommends