വിശ്വാസവോട്ടിന് കാത്തു നില്‍ക്കാതെ യെദ്യൂരപ്പ രാജിവച്ചു ; ഭൂരിപക്ഷം നേടാനാകില്ലെന്ന തിരിച്ചറിവിലാണ് രാജി

വിശ്വാസവോട്ടിന് കാത്തു നില്‍ക്കാതെ യെദ്യൂരപ്പ രാജിവച്ചു ; ഭൂരിപക്ഷം നേടാനാകില്ലെന്ന തിരിച്ചറിവിലാണ് രാജി
വിശ്വാസവോട്ടിന് കാത്തു നില്‍ക്കാതെ മുഖ്യമന്ത്രിയായി മൂന്നാംനാള്‍ യെദ്യൂരപ്പ രാജിവെച്ചു. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് യെദ്യൂരപ്പ രാജി നല്‍കുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.നിലവിലെ സാഹചര്യത്തില്‍ ഭൂരിപക്ഷം നേടുക ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ ബിജെപി യെദ്യൂരപ്പയോട് രാജി വച്ച് മുഖം രക്ഷിക്കാനാവശ്യപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 13 പേജുള്ള രാജി പ്രസംഗം വായിച്ചശേഷമാണ് നാണംകെട്ടുള്ള രാജി പ്രഖ്യാപനം നടത്തിയത്. അദേഹം രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറാനായി രാജ്ഭവനിലേക്ക് തിരിച്ചു.

എന്തായാലും അഞ്ചു ദിവസമായി രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി കര്‍ണാടകത്തില്‍ അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഇതോടെ പുതിയ വഴിത്തിരിവായി. 2007 ല്‍ ഏഴു ദിവസം മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പയ്ക്ക് സഭയില്‍ വിശ്വാസം തെളിയിക്കാനാവാതെ രാജി വയ്‌ക്കേണ്ടി വന്നിരുന്നു.

തനിക്ക് വോട്ട് ചെയ്ത ജനങ്ങളോടും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് യെദ്യൂരപ്പ പ്രസംഗം തുടങ്ങിയത്. കോണ്‍ഗ്രസിനും ജെഡിഎസിനും ഭൂരിപക്ഷം കിട്ടിയില്ല. തെരഞ്ഞെടുപ്പിന് ശേഷം അവര്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി. കുമാരസ്വാമി മുഖ്യമന്ത്രി ആകില്ലെന്ന് നേരത്തേ സിദ്ധരാമയ്യ പറഞ്ഞു. ഇപ്പോള്‍ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ സിദ്ധരാമയ്യ ശ്രമിക്കുന്നു. അവസാന ശ്വാസം വരെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. കുടിവെള്ളം പോലും നല്‍കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. എത്ര സീറ്റ് കിട്ടി എന്നതല്ല, ജനം എന്താഗ്രഹിക്കുന്നു എന്നതാണ് പ്രധാനം. ജനങ്ങളെ ഇനിയും സേവിക്കണം. കര്‍ഷകരുടെ വായ്പ എഴുതി തള്ളണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

Other News in this category4malayalees Recommends