2011ല്‍ യുഎഡിഎഫിലെ നാല് എംഎല്‍എമാര്‍ എല്‍ഡിഎഫുമായി സഹകരിക്കാന്‍ തയ്യാറായിരുന്നു ; കോടിയേരിയുടെ വെളിപ്പെടുത്തല്‍

2011ല്‍ യുഎഡിഎഫിലെ നാല് എംഎല്‍എമാര്‍ എല്‍ഡിഎഫുമായി സഹകരിക്കാന്‍ തയ്യാറായിരുന്നു ; കോടിയേരിയുടെ വെളിപ്പെടുത്തല്‍
2011 ലെ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫില്‍ നിന്നും ജയിച്ച് വന്ന നാലുപേരെങ്കിലും ഇടതുപക്ഷമായി സഹകരിക്കാന്‍ തയ്യാറായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കര്‍ണാടകയില്‍ ബിജെപി കേവല ഭൂരിപക്ഷം നേടാന്‍ കുതിരക്കച്ചവടം നടത്താന്‍ ശ്രമിച്ച സാഹചര്യത്തിലാണ് കോടിയേരി ഇക്കാര്യം വെളിപ്പെടുത്തിയത്.

എംഎല്‍എമാര്‍ സഹകരിക്കാന്‍ തയ്യാറായിരുന്നിട്ടും ജനവധി ഞങ്ങള്‍ പ്രതിപക്ഷത്തിരിക്കണമെന്നാണെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ട് മറ്റൊരു ജനവിധിയില്‍ കൂടി മാത്രമേ ഇടതുപക്ഷം അധികാരത്തിലെത്തൂ എന്ന് പ്രഖ്യാപിക്കുകയായിരുന്നു, കോടിയേരി പറഞ്ഞു.

കുറുക്ക് വഴിയില്‍ കൂടിയും കാലുമാറ്റത്തിലൂടെയും കുതിരക്കച്ചവടത്തിലൂടെയും മന്ത്രിസഭയുണ്ടാക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറല്ല. ഇവിടെയാണ് മറ്റ് പാര്‍ട്ടികളില്‍ നിന്ന് സിപിഎം വേറിട്ടു നില്‍ക്കുന്നതെന്ന് കോടിയേരി പറഞ്ഞു.

Other News in this category4malayalees Recommends