ടെക്‌സാസ് സ്‌കൂളില്‍ ഘാതകന്‍ പഗോര്‍ഷ്യസ് ആദ്യം വെടിവച്ച് കൊലപ്പെടുത്തിയത് പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടി ; മാസങ്ങള്‍ പിറകേ നടന്നിട്ടും പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള ദേഷ്യം

ടെക്‌സാസ് സ്‌കൂളില്‍ ഘാതകന്‍ പഗോര്‍ഷ്യസ് ആദ്യം വെടിവച്ച് കൊലപ്പെടുത്തിയത് പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടി ; മാസങ്ങള്‍ പിറകേ നടന്നിട്ടും പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള ദേഷ്യം
സഹപാഠികളായ ഏഴു പേരേയും രണ്ട് അധ്യാപകരേയും വെടിവച്ചു കൊലപ്പെടുത്തിയ കൗമാരക്കാരന്‍ ആദ്യം ഇല്ലാതാക്കിയത് തന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ. അതിന് ശേഷം തനിക്ക് ഇഷ്ടമില്ലായിരുന്ന ഓരോരുത്തരേയും കൊന്നു. ദിമിത്രിയോസ് പഗോര്‍ഷ്യസ് എന്ന 17 കാരനാണ് കൂട്ടക്കൊല നടത്തിയത്. ശനിയാഴ്ച സാന്താ ഫേ ഹൈസ്‌കൂളിലായിരുന്നു സംഭവം.

പ്രണയാഭ്യര്‍ത്ഥ നിരസിക്കുകയും ക്ലാസില്‍ മറ്റു കുട്ടികളുടെ മുന്നില്‍ പരസ്യമായി അപമാനിക്കുകയും ചെയ്ത ഷാനാഫിഷര്‍ എന്ന 16 കാരിയെയാണ് പഗോര്‍ഷ്യസ് ആദ്യം വെടിവച്ചു വീഴ്ത്തിയത്. പ്രണയം മുഴുവനായി തള്ളി. ഇതാണ് ഷാനയെ കൊല്ലാന്‍ കാരണമായത്. ഇഷ്ടമല്ലാത്തെ എല്ലാവരേയും തോക്കിനിരയാക്കിയപ്പോള്‍ പ്രിയ കൂട്ടുകാരിയെ വെറുതെവിട്ടു.

നാലു മാസമായി ഷാനയുടെ പിറകെയായിരുന്നു പഗോര്‍ഷ്യസ്. നോ ആവര്‍ത്തിച്ചപ്പോള്‍ കൊല്ലാന്‍ തോക്കുമായി സ്‌കൂളിലെത്തി. പത്തു പേരെ വകവരുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ആത്മധൈര്യം ചോര്‍ന്നതോടെ അത് ചെയ്തില്ല.

Other News in this category4malayalees Recommends