നാലു കോടിയുടെ ഭാഗ്യം വര്‍ക്ക് ഷോപ്പ് തൊഴിലാളിക്ക് ; ബാലകൃഷ്ണന് വിഷു ബംബറിന്റെ ഒന്നാം സമ്മാനം

നാലു കോടിയുടെ ഭാഗ്യം വര്‍ക്ക് ഷോപ്പ് തൊഴിലാളിക്ക് ; ബാലകൃഷ്ണന് വിഷു ബംബറിന്റെ ഒന്നാം സമ്മാനം
അര്‍ഹമായ കൈകളിലേക്ക് വിഷു ബംബര്‍ സമ്മാനമെത്തി. ഒന്നാംസമ്മാനത്തിന് വര്‍ക്ക്‌ഷോപ്പിലെ തൊഴിലാളിയായ മണിയാണീരിക്കടവ് റോഡിലെ കണ്ടംകുളത്തില്‍ ബാലകൃഷ്ണന്‍ അര്‍ഹനായി. മലപ്പുറം മേലാറ്റൂര്‍ സ്വദേശിയായ ബാലകൃഷ്ണന്‍ കരുവാരക്കുണ്ട് റോഡിലെ പുല്ലിക്കുത്തുള്ള വര്‍ക്ക്‌ഷോപ്പില്‍ അഞ്ചു വര്‍ഷമായി ജോലി ചെയ്തു വരികയാണ്.

കഴിഞ്ഞ മാസം 20 ന് ഷൊര്‍ണൂര്‍ കന്ന്യാകുര്‍ശ്ശിയില്‍ വിവാഹത്തില്‍ പങ്കെടുക്കാനായി പോയ ബാലകൃഷ്ണന്‍ വിഷു ബംബറിന്റെ ലോട്ടറി വാങ്ങിയിരുന്നു. വാടാനാംകുര്‍ശ്ശിയിലുള്ള പാലാട്ട് ഏജന്‍സിയില്‍നിന്നുമാണ് ഈ ടിക്കറ്റ് കരസ്ഥമാക്കിയത്. ബാലകൃഷ്ണനെ എച്ച്.ബി. 378578 എന്ന ടിക്കറ്റാണ് കോടിപതിയാക്കിയത്.

ടിക്കറ്റ് മേലാറ്റൂരിലെ അര്‍ബന്‍ ബാങ്കിന്റെ ശാഖയില്‍ ബാലകൃഷ്ണന്‍ ഏല്‍പ്പിച്ചു. ഭാര്യ ഷീല പ്രീ പ്രൈമറി അധ്യാപികയാണ്. രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് മകന്‍ അതുല്‍.

Other News in this category4malayalees Recommends