ബ്രിട്ടീഷ് കൊളംബിയയുടെ കിഴക്കന്‍ തീരത്ത് സാല്‍മണ്‍ ഫിഷിംഗിന് നിരോധനം; ലക്ഷ്യം വംശനാശം നേരിടുന്ന കൊലയാളി തിമിംഗലങ്ങളെ സംരക്ഷിക്കല്‍; ചിന്നൂക്കുകള്‍ തിമിംഗലങ്ങളുടെ പ്രധാനപ്പെട്ട ഭക്ഷ്യ ഉറവിടം; നിരോധനം ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെ

ബ്രിട്ടീഷ് കൊളംബിയയുടെ കിഴക്കന്‍ തീരത്ത് സാല്‍മണ്‍ ഫിഷിംഗിന് നിരോധനം; ലക്ഷ്യം വംശനാശം നേരിടുന്ന കൊലയാളി തിമിംഗലങ്ങളെ സംരക്ഷിക്കല്‍; ചിന്നൂക്കുകള്‍ തിമിംഗലങ്ങളുടെ പ്രധാനപ്പെട്ട  ഭക്ഷ്യ ഉറവിടം; നിരോധനം ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെ
ബ്രിട്ടീഷ് കൊളംബിയയുടെ കിഴക്കന്‍ തീരത്തെ ചില ഭാഗങ്ങളില്‍ സാല്‍മണ്‍ ഫിഷിംഗുകാര്‍ക്ക് മുമ്പില്‍ കൊട്ടിയടച്ചുവെന്ന് റിപ്പോര്‍ട്ട്. കൊലയാളി തിമിംഗലങ്ങളെ സംരക്ഷിക്കുകയെന്ന യത്‌നത്തിന്റെ ഭാഗമായിട്ടാണീ നിരോധനം. വംശനാശം നേരിടുന്ന സതേണ്‍ കൊലയാളി തിമിംഗലങ്ങളുടെ പ്രധാനപ്പെട്ട ഭക്ഷ്യ ഉറവിടമാണ് ചിന്നൂക്കുകള്‍. അതിനാലാണ് ഇവയെ വേട്ടയാടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ജുവാന്‍ ഡി ഫുക സ്‌ട്രെയിറ്റിന്റെ ഭാഗങ്ങള്‍, ഗള്‍ഫ് ഐലന്റ്‌സ്, ഫ്രാസര്‍ നദിയുടെ അഴിമുഖം എന്നീ ഭാഗങ്ങളിലാണ് പുതിയ നിരോധനം ബാധകമായിരിക്കുന്നത്.

വെള്ളിയാഴ്ച മുതലാണ് ഇവിടങ്ങളില്‍ പുതിയ നിയമം ബാധകമായിരിക്കുന്നത്.വിവിധയിടങ്ങളില്‍ ഇത് സംബന്ധിച്ച വിലക്കിന് വ്യത്യാസമുണ്ടെങ്കിലും പൊതുവെ നിരവധി ഇടങ്ങളില്‍ റിക്രിയേഷണല്‍ ഫിഷിംഗ് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയാണീ നിരോധനം . എല്ലാ തരത്തിലുമുള്ള കമേഴ്‌സ്യല്‍ ഫിഷിംഗിനും നിരോധനം ഏര്‍പ്പെടുത്തിയതിന് പുറമെയാണ് റിക്രിയേഷണല്‍ ഫിഷിംഗിനും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

നോര്‍ത്തേണ്‍ കോസ്റ്റിലെ ചിന്നൂക്ക് സാല്‍മണ്‍, സൗത്ത് കോസ്റ്റ് ഏരിയകള്‍,എന്നിവിടങ്ങളില്‍ ഓരോ ദിവസവും പിടിക്കാവുന്ന സാല്‍മണിന്റെ അളവില്‍ പരിധി നിശ്ചയിച്ചിട്ടുമുണ്ട്. ചില പ്രദേശങ്ങളില്‍ ട്രോളിംഗിന് നിരോധനങ്ങളുമുണ്ട്. ചിന്നൂക്ക് സാല്‍മണിന്റെ വേട്ട 25 മുതല്‍ 35 ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നതിനായി കഴിഞ്ഞയാഴ്ച പ്രഖ്യാപിക്കപ്പെട്ട വലിയൊരു പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് നിലവിലെ നിയന്ത്രണം നടപ്പിലാക്കിയിരിക്കുന്നത്.

Other News in this category4malayalees Recommends