ബ്രിട്ടീഷ് കൊളംബിയയിലെ സറെയില്‍ കാറുകള്‍ക്ക് നേരെ മയിലുകളുടെ വിളയാട്ടം; ആഢംബര കാറുകളുടെ ബോഡികളില്‍ സ്വന്തം പ്രതിബിംബം കണ്ട് സഹജീവിയാണെന്ന തെറ്റിദ്ധാരണയില്‍ മയിലുകള്‍ ആഞ്ഞ് കൊത്തുന്നു; വിലയേറിയ കാറുകള്‍ക്ക് തകരാറുണ്ടാകുന്നുവെന്ന പരാതി

ബ്രിട്ടീഷ് കൊളംബിയയിലെ സറെയില്‍ കാറുകള്‍ക്ക് നേരെ മയിലുകളുടെ വിളയാട്ടം; ആഢംബര കാറുകളുടെ ബോഡികളില്‍ സ്വന്തം പ്രതിബിംബം കണ്ട് സഹജീവിയാണെന്ന തെറ്റിദ്ധാരണയില്‍ മയിലുകള്‍ ആഞ്ഞ് കൊത്തുന്നു; വിലയേറിയ കാറുകള്‍ക്ക് തകരാറുണ്ടാകുന്നുവെന്ന പരാതി

ബ്രിട്ടീഷ് കൊളംബിയയിലെ സറെയിലെ സുള്ളിവന്‍ ഹൈറ്റ്‌സ് നൈബര്‍ഹുഡിലെ താമസക്കാര്‍ ആകെ വലഞ്ഞിരിക്കുകയാണിപ്പോള്‍. തങ്ങളുടെ വിലയേറിയ കാറുകള്‍ക്ക് പ്രദേശത്തെ മയിലുകള്‍ കേടുപാടുകള്‍ വരുത്തുന്നതാണ് അവരുടെ പ്രശ്‌നം. വിലയേറിയ കാറുകളുടെ പെയിന്റില്‍ തങ്ങളുടെ രൂപം പ്രതിഫലിച്ച് അത് മറ്റൊരു മയിലാണെന്ന തെറ്റിദ്ധാരണയില്‍ മയിലുകള്‍ കാറുകളുടെ ബോഡിക്ക് മുകളില്‍ മൂര്‍ച്ചയേറിയ കൊക്കുകളാല്‍ കൊത്തി കേടുപാടുകള്‍ വരുത്തുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.


തന്റെ കാറിന്റെ മുകളില്‍ വലിയ പോറല്‍ മയില്‍ വരുത്തുന്നതിന്റെ ദൃശ്യങ്ങളുടെ വീഡിയോ ഒരു സ്ത്രീ പുറത്ത് വിട്ടിട്ടുണ്ട്. ലക്ഷ്വറി കാറുകളുടെ ബോഡി പാനലുകളിലും ഡോറുകളിലും മയിലുകള്‍ സ്വന്തം രൂപം പ്രതിഫിലിച്ച് കണ്ട് തെറ്റിദ്ധരിച്ചാണ് ഈ ആക്രമണം നടത്തുന്നത്. ഇരുണ്ട നിറമുള്ള കാറുകള്‍ക്ക് അടുത്ത് വന്ന് നോക്കുന്ന മയിലുകള്‍ പ്രതിച്ഛായ കണ്ട് അവയ്ക്ക് മേല്‍ ആഞ്ഞ് കൊത്തുകയാണ് ചെയ്യുന്നതെന്നാണ് തദ്ദേശവാസിയായ റ്യാന്‍ ക്രാഗ് വെളിപ്പെടുത്തുന്നു.

ചിലപ്പോള്‍ ഏറെ സമയം മയിലുകള്‍ ഇത്തരത്തില്‍ കാറിന് മേല്‍ കൊത്താറുണ്ടെന്നും ക്രാഗ് പറയുന്നു. ഇത് പ്രകാരം ഫ്രന്റ് പാനല്‍, റിയര്‍ പാനല്‍, മറ്റ് വശങ്ങള്‍ തുടങ്ങിയിടങ്ങളിലെല്ലാം മയിലുകള്‍ കൊത്താറുണ്ട്. സുള്ളിവന്‍ ഹൈറ്റ്‌സില്‍ പക്ഷിമൃഗാദികള്‍ വളരെ കാലമായി കണ്ട് വരുന്നുണ്ട്. ഇവിടെ വികസനം കുറവായതിനാല്‍ കാടുകള്‍ തിങ്ങിനിറഞ്ഞതാണ് കാരണം. ഇവിടെ നിരവധി വീടുകള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും മയിലുകള്‍ ജനങ്ങളോട് ഇടപഴകി ജീവിക്കുന്ന അവസ്ഥയാണുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ മയിലുകള്‍ വീടുകള്‍ക്കും മറ്റ് കേടുപാട് വരുത്തി കടുത്ത ശബ്ദമുണ്ടാക്കുന്നുവെന്ന പരാതി സ്ഥിരമായി ഉയര്‍ന്ന് വന്നിരുന്നു.

Other News in this category4malayalees Recommends