ട്രംപിന്റെ മുസ്ലീം വിരോധം ഇല്ലാതായോ....??കഴിഞ്ഞ വര്‍ഷം നിരോധിച്ച വൈറ്റ്ഹൗസ് റംസാന്‍ ഡിന്നര്‍ ഈ വര്‍ഷം നടത്തും; ഇഫ്താര്‍ പാര്‍ട്ടി അടുത്ത ബുധനാഴ്ച നടന്നേക്കുമെന്ന് സൂചന; വര്‍ഷങ്ങളായുള്ള പതിവ് പുനസ്ഥാപിച്ച് ട്രംപ്

ട്രംപിന്റെ മുസ്ലീം വിരോധം ഇല്ലാതായോ....??കഴിഞ്ഞ വര്‍ഷം നിരോധിച്ച വൈറ്റ്ഹൗസ് റംസാന്‍ ഡിന്നര്‍ ഈ വര്‍ഷം നടത്തും; ഇഫ്താര്‍ പാര്‍ട്ടി അടുത്ത ബുധനാഴ്ച നടന്നേക്കുമെന്ന് സൂചന; വര്‍ഷങ്ങളായുള്ള പതിവ് പുനസ്ഥാപിച്ച് ട്രംപ്
വരാനിരിക്കുന്ന ആഴ്ചയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ വച്ച് റമദാന്‍ ഡിന്നര്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം പ്രസിഡന്റായി അധികാരമേറ്റപ്പോള്‍ അദ്ദേഹം ഈ ഡിന്നര്‍ നടത്തിയിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം ഇക്കാര്യത്തില്‍ വൈറ്റ് ഹൗസ് പാരമ്പര്യം അദ്ദേഹം പുനസ്ഥാപിച്ചിരിക്കുകയാണ്. വരുന്ന ബുധനാഴ്ചയായിരിക്കും ഈ ഡിന്നര്‍ നടത്തുകയെന്നാണ് പ്രതീക്ഷ. ഇതില്‍ ആരൊക്കെയായിരിക്കും അതിഥികളായി പങ്കെടുക്കുകയെന്ന കാര്യം ഇനിയും വെളിപ്പെട്ടിട്ടില്ല. ഇതോടെ ട്രംപിന്റെ മുസ്ലീം വിരോധം ഇല്ലാതായോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

മുസ്ലീങ്ങള്‍ക്കെതിരെ കഴിഞ്ഞ കുറച്ച് കാലമായി മോശം പരാമര്‍ശങ്ങളും നിലപാടുകളുമെടുത്ത് ട്രംപ് ഏറെ വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇസ്ലാം നമ്മെ വെറുക്കുന്നുവെന്ന വംശീയ പരാമര്‍ശം പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കടുത്ത വിമര്‍ശനം ഏറ്റ് വാങ്ങേണ്ടി വരികയും ചെയ്തിരുന്നു. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ മുസ്ലീങ്ങള്‍ക്ക് അമിത പരിഗണന നല്‍കിയെന്നും ചിലപ്പോള്‍ ഒബാമ ഒരു മുസ്ലീമായിരിക്കാമെന്ന് വരെ ട്രംപ് ആരോപിച്ചിരുന്നു.

താന്‍ അമേരിക്കയിലെ മോസ്‌കുകളെല്ലാം അടച്ച് പൂട്ടാന്‍ ആലോചിക്കുന്നുവെന്ന് വരെ 2015ല്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. മുസ്ലീങ്ങള്‍ യുഎസിലേക്ക് വരുന്നത് പൂര്‍ണമായും തടയണമെന്ന ആവശ്യവും ആ വര്‍ഷം ട്രംപ് ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് പ്രസിഡന്റായപ്പോള്‍ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ ഇവിടേക്ക് വരുന്നതിന് പല വട്ടം നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. റംസാനിടെ ഇത്തരം ഡിന്നറുകള്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ വര്‍ഷങ്ങളായി നടത്തി വരുന്ന പതിവാണ്. ഈ പതിവ് ട്രംപ് കഴിഞ്ഞ വര്‍ഷം ട്രംപ് മുടക്കിയത് വന്‍ വിമര്‍ശനത്തിന് കാരണമായിരുന്നു.

Other News in this category4malayalees Recommends