സ്ത്രീകള്‍ക്ക് വാഹനമോടിയ്ക്കാന്‍ അനുവാദം ; സൗദിയില്‍ പ്രവാസികളായ ഡ്രൈവര്‍മാര്‍ക്ക് തിരിച്ചടി ; ശമ്പളവും കുറഞ്ഞു

സ്ത്രീകള്‍ക്ക് വാഹനമോടിയ്ക്കാന്‍ അനുവാദം ; സൗദിയില്‍ പ്രവാസികളായ ഡ്രൈവര്‍മാര്‍ക്ക് തിരിച്ചടി ; ശമ്പളവും കുറഞ്ഞു
പ്രവാസി ഡ്രൈവര്‍മാര്‍ക്ക് തിരിച്ചടിയായി സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അനുവാദം. മലയാളി ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ജോലി നഷ്ടമായി. ഇവരില്‍ വലരും നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ്.

ലൈസന്‍സ് കിട്ടിയ വനിതകള്‍ പലരും വീട്ടിലെ ഡ്രൈവര്‍മാരെ ഒഴിവാക്കുകയാണ്. രാജ്യത്ത് വനിതാ ടാക്‌സിയും ഉടനെയെത്തുമെന്നാണ് സൂചന. സ്വദേശി വനിതകള്‍ക്ക് ഡ്രൈവിങ് പരിശീലനത്തിനുള്ള വിവിധ പദ്ധതികളും സൗദി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇവയെല്ലാം പ്രവാസികളുടെ ആശങ്കകള്‍ക്ക് ആക്കം കൂട്ടുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിദേശ ഡ്രൈവര്‍മാരുടെ നിയമനത്തില്‍ 30 ശതമാനം ഇടിവാണ് സൗദിയില്‍ ഉണ്ടായിട്ടുള്ളത്.

സൗദിയില്‍ ഇപ്പോള്‍ എട്ടു ലക്ഷത്തിലേറെ വിദേശ ഡ്രൈവര്‍മാരുണ്ടെന്നാണ് കണക്ക്. ഇതില്‍ രണ്ടു ലക്ഷത്തോളം പേര്‍ ഹൗസ് ഡ്രൈവര്‍മാരാണ്. ഒരു ഡ്രൈവര്‍ക്ക് താമസവും ഭക്ഷണവും ഉള്‍പ്പെടെ ശരാശരി അയ്യായിരം റിയാലായിരുന്ന ഹൗസ് ഡ്രൈവര്‍മാരുടെ ശമ്പളം ഇപ്പോള്‍ ആവശ്യക്കാര്‍ കുറഞ്ഞതോടെ 4000 റിയാലിനും അതിനു താഴെയായി.

Other News in this category4malayalees Recommends