ഒന്റാറിയോവില്‍ ഫാമിലി റിബ് ഇവന്റില്‍ വെടിവയ്പ്; രണ്ട് കൗമാരക്കാരടക്കം നാലുപേര്‍ക്ക് പരുക്കേറ്റു; ശനിയാഴ്ച രാത്രി വെടിവയ്പ് നടന്നത് പിക്കനിംഗ് സിവിക് കോംപ്ലക്‌സിന് പുറത്ത്; അന്വേഷണം പ്രാഥമിക ഘട്ടത്തില്‍; ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ്

ഒന്റാറിയോവില്‍ ഫാമിലി റിബ് ഇവന്റില്‍ വെടിവയ്പ്; രണ്ട് കൗമാരക്കാരടക്കം നാലുപേര്‍ക്ക് പരുക്കേറ്റു; ശനിയാഴ്ച രാത്രി  വെടിവയ്പ് നടന്നത് പിക്കനിംഗ് സിവിക് കോംപ്ലക്‌സിന് പുറത്ത്; അന്വേഷണം പ്രാഥമിക ഘട്ടത്തില്‍; ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ്

ഒന്റാറിയോവിലെ പിക്കെറിംഗിലുള്ള ഫാമിലി റിബ് ഇവന്റില്‍ ശനിയാഴ്ച രാത്രി വെടിവയ്പ് നടന്നതിനെ തുടര്‍ന്ന് നാല് പേര്‍ക്ക് പരുക്കേറ്റു. രാത്രി ഏതാണ്ട് 11 മണിയോടെയാണ് വെടിവയ്പ് ആരംഭിച്ചിരുന്നതെന്നാണ് ഡര്‍ഹാം റീജിയണല്‍ പോലീസ് സ്റ്റാഫ് സെര്‍ജന്റായ പോള്‍ കുമ്മിന്‍സ് വെളിപ്പെടുത്തുന്നത്. പിക്കനിംഗ് സിവിക് കോംപ്ലക്‌സിന് പുറത്തായിരുന്നു വെടിവയ്പ് നടന്നിരുന്നത്. ഇവിടുത്തെ വാര്‍ഷിക റിബ്‌ഫെസ്റ്റ് നടക്കുന്നതിനിടെയാണ് വെടിവയ്പുണ്ടായത്.


ഫെസ്റ്റില്‍ പങ്കെടുത്ത് കൊണ്ടിരുന്ന നാല് പേര്‍ക്കാണ് വെടിവയ്പില്‍ പരുക്കേറ്റിരിക്കുന്നത്. ഇതില്‍ 16ഉം 17ഉം വയസുള്ള രണ്ട ്കൗമാരക്കാരും ഉള്‍പ്പെടുന്നു. ഇവര്‍ അജാക്‌സിനടുത്തുള്ളവരാണ്. ഇതന് പുറമെ പിക്കെറിംഗിലുള്ള 20 കാരനും ടൊറന്റോയില്‍ നിന്നുമുള്ള 30 കാരനും വെടിവയ്പില്‍ പരുക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. ഗുരുതരമായ പരുക്കേല്‍ക്കാത്തതിനാല്‍ ഇവരെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി വിട്ടയക്കുകയായിരുന്നു.

ഞായറാഴ്ച പോലീസ് ഈ പ്രേേദശത്ത് പോലീസ് ടേപ്പുപയോഗിച്ച് വളഞ്ഞ് വേര്‍തിരിച്ചിരുന്നു. വെടിവയ്പില്‍ തുളകളുണ്ടായ ഒരു പ്ലാക്ക് സെഡാന്‍ പ്രസ്തുത സ്ഥലത്ത് കാണാമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് ഡര്‍ഹാം പോലീസ് പറയുന്നത്. ഏത് തരത്തിലുള്ള തോക്കുപയോഗിച്ചാണ് വെടിവച്ചതെന്ന് പോലീസിന് ഇന്നലെ വരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ കടുത്ത ഞെട്ടല്‍ പ്രകടിപ്പിച്ചച് പിക്കെറിംഗ് മേയര്‍ ഡേവ് റ്യാന്‍ രംഗത്തെത്തിയിട്ടുണ്ട്.

Other News in this category4malayalees Recommends