അമേരിക്കയിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ അസൈലം അനുവദിക്കുന്നതിന് മുമ്പ് കേസ് ചുമത്തി കൈയിലും കാലിലും വിലങ്ങിട്ട് വിചാരണ നടത്തും; പുറത്ത് കടക്കാനാവാത്ത വിധം ജയിലിലിട്ട് പീഡിപ്പിച്ച് നരകം കാണിയ്ക്കും; ഫെഡറല്‍ കോടതിയിലെ വിചാരണയുടെ വീഡിയോ ചോര്‍ന്നു

അമേരിക്കയിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ അസൈലം അനുവദിക്കുന്നതിന് മുമ്പ് കേസ് ചുമത്തി കൈയിലും കാലിലും വിലങ്ങിട്ട് വിചാരണ നടത്തും; പുറത്ത് കടക്കാനാവാത്ത വിധം ജയിലിലിട്ട് പീഡിപ്പിച്ച് നരകം കാണിയ്ക്കും; ഫെഡറല്‍ കോടതിയിലെ വിചാരണയുടെ വീഡിയോ ചോര്‍ന്നു
യുഎസിലെത്തുന്ന നിയമവിരുദ്ധരായ കുടിയേറ്റക്കാരെ കെട്ട് കെട്ടിയ്ക്കുമെന്നും പോവാന്‍ കൂട്ടാക്കാത്തവരെ വിവരമറിയിക്കുമെന്നുമുള്ള തന്റെ വാഗ്ദാനം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാലിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അമേരിക്കയിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ പുതിയ നീക്കത്തിന്റെ ഭാഗമായി അസൈലം അനുവദിക്കുന്നതിന് മുമ്പ് കേസ് ചുമത്തി കൈയിലും കാലിലും വിലങ്ങിട്ട് വിചാരണ നടത്താന്‍ തുടങ്ങിയിരിക്കുന്നുവെന്നതിന്റെ തെളിവുകള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

ഇത്തരക്കാരെ ഫെഡറല്‍ കോടതിയില്‍ വിചാരണയ്ക്ക് വിധേയരാക്കുന്ന വീഡിയോ ഇപ്പോള്‍ ചോര്‍ന്നു പുറത്ത് വന്നിരിക്കുകയാണ്. വിചാരണക്കൊടുവില്‍ ഇവരെ പുറത്ത് കടക്കാനാവാത്ത വിധം ജയിലിലിട്ട് പീഡിപ്പിച്ച് നരകം കാണിയ്ക്കുമെന്നും സൂചനയുണ്ട്. ടെക്സാസിലെ ഫെഡറല്‍ കോടതിയില്‍ അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ വിചാരണ ക്ക് വിധേയരാക്കുന്ന രഹസ്യ ചിത്രമാണ് ഇപ്പോള്‍ ഏതോ മാര്‍ഗത്തിലൂടെ ചോര്‍ന്ന് പുറത്ത് വന്നിരിക്കുന്നത്.

കോടതി മുറിയില്‍ ഓറഞ്ച് ജമ്പ് സ്യൂട്ട് ധരിപ്പിച്ച് കൈകാലുകള്‍ ബന്ധിപ്പിച്ച നിലയിലാണ് കുടിയേറ്റക്കാരെ നിരത്തി നിര്‍ത്തി വിചാരണക്ക് വിധേയരാക്കുന്നത്. ബോര്‍ഡര്‍ ആന്‍ഡ് ഇമിഗ്രേഷന്‍ പ്രശ്നങ്ങള്‍ 30 വര്‍ഷങ്ങളായി പൊതുജനങ്ങള്‍ക്ക് മുന്നിലെത്തിക്കുന്ന റിപ്പോര്‍ട്ടറായ ഡെബി നാതനാണ് ഇന്റര്‍സെപ്റ്റിന് വേണ്ടി ഫെഡറല്‍ കോടതിയിലെ ഞെട്ടിപ്പിക്കുന്ന വിചാരണ ചിത്രവും റിപ്പോര്‍ട്ടും വെളിച്ചത്തെത്തിച്ചിരിക്കുന്നത്.

ജന്മരാജ്യത്ത് കടുത്ത കുറ്റങ്ങള്‍ ചെയ്ത് യുഎസിലേക്ക് തടിതപ്പി രക്ഷപ്പെടാമെന്ന് ആരെങ്കിലും കൊതിക്കുന്നുവെങ്കില്‍ ഇനിയത് നടക്കില്ലെന്നാണ് ഇതിലൂടെ ട്രംപ് കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്. പുതിയ നീക്കത്തിലൂടെ ഈ ഗണത്തില്‍ പെടുന്നവരെ അസൈലം അപേക്ഷയ്ക്ക് മുമ്പെ ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്ത് തടവിലിടുകയാണ് ട്രംപ് ഭരണകൂടമെന്നും വെളിപ്പെട്ടിട്ടുണ്ട്.
Other News in this category4malayalees Recommends