ബ്രിസ്ബാനിലെ 7-ഇലവന്‍ സ്റ്റോറിന്റെ ഓപ്പറേറ്റര്‍മാര്‍ക്ക് മേല്‍ രണ്ട് ലക്ഷത്തോളം ഡോളര്‍ പിഴ ചുമത്തി ഫെയര്‍ വര്‍ക്ക് ഓംബുഡ്‌സ്മാന്‍; കുറ്റം രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കുറഞ്ഞ ശമ്പളം നല്‍കി ജോലി ചെയ്യിപ്പിച്ചത്; കൂടാതെ തെറ്റായ രേഖകളും സൃഷ്ടിച്ചു

ബ്രിസ്ബാനിലെ 7-ഇലവന്‍ സ്റ്റോറിന്റെ ഓപ്പറേറ്റര്‍മാര്‍ക്ക് മേല്‍ രണ്ട് ലക്ഷത്തോളം ഡോളര്‍ പിഴ ചുമത്തി ഫെയര്‍ വര്‍ക്ക് ഓംബുഡ്‌സ്മാന്‍; കുറ്റം രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കുറഞ്ഞ ശമ്പളം നല്‍കി ജോലി ചെയ്യിപ്പിച്ചത്; കൂടാതെ തെറ്റായ രേഖകളും സൃഷ്ടിച്ചു
രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കുറഞ്ഞ ശമ്പളം നല്‍കി ജോലി ചെയ്യിപ്പിച്ചുവെന്നും തെറ്റായ രേഖകള്‍ ചമച്ചുവെന്നുമുള്ള കേസില്‍ ബ്രിസ്ബാനിലെ 7-ഇലവന്‍ സ്റ്റോറിന്റെ ഓപ്പറേറ്റര്‍മാര്‍ക്ക് മുകളില്‍ ഏതാണ്ട് രണ്ട് ലക്ഷം ഡോളര്‍ പിഴയിട്ട് ദി ഫെയര്‍ വര്‍ക്ക് ഓംബുഡ്‌സ്മാന്‍ രംഗത്തെത്തി. ഈസ്റ്റ് ബ്രിസ്ബാനിലെ വല്‍ടുറെ സ്ട്രീറ്റിലുള്ള 7-ഇലവന്‍ ഔട്ട്‌ലെറ്റിന്റെ മാനേജരും പാര്‍ട്ട്ണറുമായ അവിനാശ് പ്രതാപ് സിംഗിന് മേല്‍ 32,130 ഡോളറും അദ്ദേഹം ഡയറക്ടറായ കമ്പനി എസ് ആന്‍ഡ് എ എന്‍ര്‍പ്രൈസസിന് മേല്‍ 160,650 ഡോളറുമാണ് ഓംബുഡ്‌സ്മാന്‍ പിഴ ചുമത്തിയിരിക്കുന്നത്.

2014ല്‍ ഹ്രസ്വകാലത്തേക്ക് തൊഴിലിന് നിയമിച്ച ഏതാണ്ട് 20 വയസുളള രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ടതിലും കുറവ് അതായത് വെറും 6000 ഡോളര്‍ മാത്രം ശമ്പളം നല്‍കി ജോലി ചെയ്യിപ്പിച്ചുവെന്ന കേസിലാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇവര്‍ക്ക് മണിക്കൂറിന് 14.14 ഡോളറിലും കുറവ് ശമ്പളം നല്‍കി ജോലി ചെയ്യിപ്പിച്ചുവെന്നാണ് ആരോപണം. നിയമപരമായി ബിസിനസ് ചെയ്യുന്നതിന് വിരുദ്ധമായിട്ടാണ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തിച്ചിരിക്കുന്നതെന്നാണ് ജഡ്ജ് സാല്‍തോര്‍ വാസ്റ്റ ഉത്തരവിട്ടിരിക്കുന്നത്.

തങ്ങളുടെ പേറോള്‍ സിസ്റ്റങ്ങളില്‍ തെറ്റായ എന്‍ട്രികള്‍ സൃഷ്ടിച്ചുവെന്ന കേസും സിംഗിനും എസ്ആന്‍ഡ് എ എന്റര്‍പ്രൈസസിനും മേല്‍ ചുമത്തിയിട്ടുണ്ട്. 7-എലവന്‍ നെറ്റ് വര്‍ക്ക് ഇതാദ്യമായിട്ടല്ല ഫെയര്‍ വര്‍ക്ക് ഓംബുഡ്‌സ്മാന്റെ പിഴയ്ക്ക് വിധേയമാകുന്നത്. ഇതിന് മുമ്പും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇതിന്റെ ഔട്ട്‌ലെറ്റുകള്‍ പിഴയടക്കാന്‍ വിധേയമായിരുന്നു. ഇതില്‍ ആറെണ്ണം ബ്രിസ്ബാനിലുള്ളവയും ഉള്‍പ്പെട്ടിരുന്നു.


Other News in this category4malayalees Recommends