നവോദയ വിക്ടോറിയയുടെ ഉദ്ഘാടനം ' മനസ്സുകള്‍ കീഴടക്കി ജി എസ് പ്രദീപ് '.

നവോദയ വിക്ടോറിയയുടെ ഉദ്ഘാടനം ' മനസ്സുകള്‍ കീഴടക്കി ജി എസ് പ്രദീപ് '.

മെല്‍ബണ്‍ : അറിവിന്റെ ഇന്ദ്രജാലത്തിന്റെയും പ്രസംഗകലയുടെ മാസ്മരികതയും മുന്‍പില്‍ മെല്‍ബണ്‍ മലയാളി സമൂഹം കഴിഞ്ഞ രാത്രിയില്‍ ശിരസ്സു കുനിച്ചു. നവോദയാ വിക്ടോറിയയുടെ ഉദ്ഘാടനവേദിയില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ് അവതരിപ്പിച്ച അശ്വമേധം ആയിരുന്നു രംഗം. സദസ്സില്‍ നിന്നും വേദിയിലേക്ക് വന്ന മുഴുവന്‍ മത്സരാര്‍ത്ഥികളുടെയും മനസ്സിലെ പേരുകള്‍ അനായാസം കണ്ടെത്തിയ ഗ്രാന്‍ഡ്മാസ്റ്റര്‍ അവസാനം തന്റെ മഹേന്ദ്രജാലം പുറത്തെടുത്തു. ഒരേസമയം 3 പേരോട് അശ്വമേധത്തില്‍ ഏര്‍പ്പെട്ട് തന്റെ ചിന്തയെ മൂന്നായി വിഭജിച്ച് 3 രഹസ്യ നാമങ്ങളും 10 ചോദ്യങ്ങള്‍ ക്കുള്ളില്‍ അനാവരണം ചെയ്തപ്പോള്‍ സദസ്സ് ഒന്നടങ്കം എഴുന്നേറ്റു നിന്ന് കരഘോഷം മുഴക്കി. മെല്‍ബണിലെ സ്റ്റേജ് ഷോകളില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ജനപ്രീതിയും ആവേശവും സൃഷ്ടിക്കാന്‍ ജി എസ് പ്രദീപിന് കഴിഞ്ഞു. കൈരളി ടിവിക്ക് വേണ്ടി സന്തോഷ് പാലിയുടെ നിയന്ത്രണത്തില്‍ ചിത്രീകരണം നടത്തിയ ഈ പരിപാടി വരുന്ന ആഴ്ചകളില്‍ പ്രേക്ഷകര്‍ക്ക് കാണാനാകും. നേരത്തെ നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുന്‍ വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പ് മന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ സഖാവ് എം എ ബേബി വര്‍ത്തമാനകാല ഭാരതത്തിലെ സാംസ്‌കാരിക രംഗത്തെ ഫാസിസത്തിന്റെ നിയന്ത്രണങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചു. യോഗത്തില്‍ പ്രസിഡന്റ് എബി പൊയ്ക്കാട്ടില്‍ സെക്രട്ടറി ബിനീഷ് കുമാര്‍ കേന്ദ്രക്കമ്മറ്റി അംഗങ്ങളായ ദിലീപ് രാജേന്ദ്രന്‍ Adv. സജീവ് പ്രോഗ്രാം കമ്മറ്റി കോഡിനേറ്റര്‍ സുനു സൈമണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Other News in this category



4malayalees Recommends