മോണ്‍ട്‌റിയലില്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നു;നിയമം ലംഘിക്കുന്ന വ്യക്തികളില്‍ നിന്നും 1000 ഡോളറും കോര്‍പറേഷനുകളില്‍ നിന്നും 2000 ഡോളറും പിഴ ഈടാക്കും;പ്രതിവര്‍ഷം രണ്ട് ബില്യണ്‍ ബാഗുകള്‍ നഗരത്തില്‍ ഉപയോഗിക്കുന്നു

മോണ്‍ട്‌റിയലില്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നു;നിയമം ലംഘിക്കുന്ന വ്യക്തികളില്‍ നിന്നും 1000 ഡോളറും കോര്‍പറേഷനുകളില്‍ നിന്നും 2000 ഡോളറും പിഴ ഈടാക്കും;പ്രതിവര്‍ഷം  രണ്ട് ബില്യണ്‍ ബാഗുകള്‍ നഗരത്തില്‍ ഉപയോഗിക്കുന്നു

മോണ്‍ട്‌റിയലിലെ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നു. ഈ നിയമം ലംഘിക്കുന്ന വ്യക്തികളില്‍ നിന്നും 1000 ഡോളറും കോര്‍പറേഷനുകളില്‍ നിന്നും 2000 ഡോളറും പിഴ ഈടാക്കും. ആദ്യത്തെ നിയമലംഘനങ്ങള്‍ക്കായിരിക്കും ഈ പിഴ ചുമത്തുന്നത്. ദീര്‍ഘകാലമായി പ്ലാസ്റ്റിക് നിരോധനം പ്രാവര്‍ത്തികമാക്കാന്‍ മോണ്‍ട്‌റിയല്‍ ഒരുങ്ങി വരുകയായിരുന്നു. ഈ വര്‍ഷം ആദ്യമാണ് അത് പ്രാവര്‍ത്തികമാക്കുന്നതിനുള്ള നീക്കം ആരംഭിച്ചിരുന്നത്.


ഇത്തരത്തിലുള്ള നിരോധനം നടപ്പിലാക്കുന്ന ആദ്യത്തെ കനേഡിയന്‍ നഗരമായി മോണ്‍ട്‌റിയല്‍ മാറിയിരിക്കുകയാണ്. 50 മൈക്രോണില്‍ കുറവുള്ള ലൈറ്റ് വെയ്റ്റ് പ്ലാസ്റ്റിക് ബാഗുകള്‍ക്കാണ് ഈ നിരോധനം ബാധകമാകുന്നത്. ബയോഡീഗ്രേഡബിള്‍ ബാഗുകളാണെങ്കിലും താപവും പ്രകാശവും വേര്‍പെടുത്തുന്ന അഡിറ്റീവുണ്ടെങ്കില്‍ അവയ്ക്കും നിരോധനം ബാധകമാണ്. എന്നാല്‍ പഴങ്ങളും പച്ചക്കറികളും കൊണ്ടു പോകാന്‍ ഗ്രോസറി സ്‌റ്റോറുകളില്‍ ഉപയോഗിക്കുന്ന കട്ടികുറഞ്ഞ ബാഗുകളെ നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കട്ടി കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗം കഴിഞ്ഞ ശേഷം വലിച്ചെറിയുന്നത് പരിസ്ഥിതിക്ക് വന്‍ ദോഷമാണുണ്ടാക്കുന്നതെന്നാണ് മോണ്‍ട്‌റിയല്‍ നഗരത്തിലെ അധികാരികള്‍ പറയുന്നത്. അതിനാലാണ് ഇവ നിരോധിച്ചിരിക്കുന്നതെന്നും അവര്‍ വിശദീകരിക്കുന്നു. ഇവിടെ ഇത്തരത്തില്‍ വര്‍ഷം തോറും രണ്ട് ബില്യണ്‍ ബാഗുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇവയില്‍ 14 ശതമാനം മാത്രമേ റീസൈക്ലിംഗ് പ്ലാന്റുകളില്‍ റീഇന്റഗ്രേറ്റഡിനെത്തുന്നുള്ളുവെന്നും അധികൃതര്‍ വെളിപ്പെടുത്തുന്നു.

Other News in this category4malayalees Recommends