ട്രംപ്- ഉന്‍ ചര്‍ച്ച സിംഗപ്പൂരിലെ റിസോര്‍ട്ട് ഐലന്റ് സെന്റോസയിലെ കാപെല്ല ഹോട്ടലില്‍; ചര്‍ച്ചയ്ക്കുള്ള അവസാന ഒരുക്കങ്ങള്‍ തിരുതകൃതി; ആതിഥേയത്വമൊരുക്കിയ സിംഗപ്പൂരിന് നന്ദി പ്രകാശിപ്പിച്ച് വൈറ്റ് ഹൗസ്

ട്രംപ്- ഉന്‍ ചര്‍ച്ച സിംഗപ്പൂരിലെ  റിസോര്‍ട്ട് ഐലന്റ് സെന്റോസയിലെ കാപെല്ല ഹോട്ടലില്‍; ചര്‍ച്ചയ്ക്കുള്ള അവസാന ഒരുക്കങ്ങള്‍ തിരുതകൃതി; ആതിഥേയത്വമൊരുക്കിയ  സിംഗപ്പൂരിന് നന്ദി പ്രകാശിപ്പിച്ച് വൈറ്റ് ഹൗസ്
ജൂണ്‍ 12ന് സിംഗപ്പൂരില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോന്‍ഗ് ഉന്നും തമ്മില്‍ നടക്കുന്ന ചര്‍ച്ചക്ക് തിരുതകൃതിയായ ഒരുക്കങ്ങള്‍ തുടങ്ങി. സിംഗപ്പൂരിലെ പ്രശസ്തമാ കാപെല്ല ഹോട്ടലിലാണ് ചര്‍ച്ചക്ക് വേദിയൊരുക്കിയിരിക്കുന്നത്. ഇവിടുത്തെ റിസോര്‍ട്ട് ഐലന്റായ സെന്റോസയിലാണീ ഹോട്ടല്‍ നിലകൊള്ളുന്നത്. ചര്‍ച്ചയ്ക്കുള്ള ഒരുക്കങ്ങളെ കുറിച്ച് വൈറ്റ് ഹൗസ് നിര്‍ണായകമായ വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.

നിര്‍ണായകമായ ചര്‍ച്ചക്ക് ഊഷ്മളമായ ആതിഥേയത്വം വഹിക്കുന്ന സിംഗപ്പൂരിന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേര്‍സ് നന്ദി അറിയിച്ചിട്ടുണ്ട്. ഇതാദ്യമായിട്ടാണ് ഇരു രാജ്യങ്ങളുടെയും അധികാരത്തിലിരിക്കുന്ന നേതാക്കന്‍മാര്‍ ഇത്തരമൊരു കൂടിക്കാഴ്ച നടത്തുന്നത്. ഉത്തരകൊറിയ നടത്തുന്ന പ്രകോപനപരമായ അണ്വായുധ പ്രോഗ്രാമുകളെ കേന്ദ്രീകരിച്ചായിരിക്കും ചര്‍ച്ചയെന്നാണ് റിപ്പോര്‍ട്ട്. വളരെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് സെന്റോസ. മനോഹരമായ ബീച്ചുകള്‍ , ടൂറിസ്റ്റ് സൈറ്റുകള്‍, എന്നിവയുളള ഇവിടെ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ഗോള്‍പ് കോഴ്‌സകളുമുണ്ട്.

ഉത്തരകൊറിയയുടെ സ്റ്റേറ്റ് അഫയേര്‍സ് കമ്മീഷന്‍ സെക്രട്ടറിയേറ്റ് ഡയറക്ടറായ കിം ചാന്‍ഗ് സണും യുഎസ് ഡെലിഗേഷനെ നയിക്കുന്ന ഡെപ്യൂട്ടി വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായ ജോയ് ഹാഗിനും നേരത്തെ തന്നെ സിംഗപ്പൂരില്‍ എത്തി സുരക്ഷാ മാനദണ്ഡങ്ങള്‍ വിലയിരുത്തിയിരുന്നു. ഇവര്‍ തമ്മിലുള്ള ചര്‍ച്ചയെ തുടര്‍ന്ന് ഇരു കൊറിയകളു തമ്മിലുള്ള പ്രശ്‌നങ്ങളുടെ മഞ്ഞുരുകുമെന്നും കൊറിയന്‍ പെനിന്‍സുലയില്‍ ശാശ്വത സമാധാനമുണ്ടാകുമെന്നുമുള്ള പ്രതീക്ഷയാണ് ലോകം പുലര്‍ത്തുന്നത്.

Other News in this category4malayalees Recommends