കാപ്പി വീണ നിലം വൃത്തിയാക്കുന്ന നെതര്‍ലന്‍ഡ് പ്രധാനമന്ത്രി ; കൈയ്യടിച്ച് സോഷ്യല്‍മീഡിയ

കാപ്പി വീണ നിലം വൃത്തിയാക്കുന്ന നെതര്‍ലന്‍ഡ് പ്രധാനമന്ത്രി ; കൈയ്യടിച്ച് സോഷ്യല്‍മീഡിയ
നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തന്റെ കൈയ്യിലുണ്ടായിരുന്ന കാപ്പി താഴേക്ക് വീഴുമ്പോള്‍ മടി കൂടാതെ തറ തുടച്ചു വൃത്തിയാക്കുന്ന മാര്‍ക്കിനെയാണ് വീഡിയോയില്‍ കാണുന്നത്.

പാര്‍ലമെന്റിലേക്ക് പോകുന്നതിനിടെയാണ് മാര്‍ക്കിന്റെ കൈയ്യില്‍ നിന്ന് കാപ്പി താഴെ വീണത്.തുടര്‍ന്ന് കൈവശമുണ്ടായിരുന്ന വസ്തുക്കള്‍ സമീപത്തെ മേശയില്‍ വയ്ക്കുകയും ശുചീകരണ ജീവനക്കാരില്‍ നിന്നും മോപ്പ് വാങ്ങി തറ തുടച്ചു വൃത്തിയാക്കുകയുമായിരുന്നു.

പ്രധാനമന്ത്രിയില്‍ നിന്നുണ്ടായ അപ്രതീക്ഷിത നീക്കം കണ്ട് പാര്‍ലമെന്റിലെ ശുചീകരണ തൊഴിലാളികള്‍ കൈയ്യടിച്ച് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

Other News in this category4malayalees Recommends