പച്ചക്കറി നടാന്‍ കുഴിയെടുത്ത ഭര്‍ത്താവ് ഞെട്ടി ; കണ്ടെത്തിയത് ഭാര്യയുടെ മുന്‍ കാമുകന്റെ അസ്ഥികൂടം

പച്ചക്കറി നടാന്‍ കുഴിയെടുത്ത ഭര്‍ത്താവ് ഞെട്ടി ; കണ്ടെത്തിയത് ഭാര്യയുടെ മുന്‍ കാമുകന്റെ അസ്ഥികൂടം
പച്ചക്കറി നടാന്‍ കുഴിയെടുത്ത 60 കാരന്‍ ഞെട്ടി. കണ്ടത് അസ്ഥികൂടം. അതും ഭാര്യയുടെ മുന്‍ കാമുകന്റെ. മോസ്‌കോയില്‍ നിന്ന് 2200 കിലോമീറ്റര്‍ അകലെയുള്ള ലുസിനോയിലാണ് സംഭവം. 60 കാരനായ ഭര്‍ത്താവ് പച്ചക്കറി കൃഷിയ്ക്ക് വേണ്ടിയാണ് കുഴി കുത്തിയത്. അസ്ഥികൂടം കിട്ടുകയും ഇത് ഭാര്യയുടെ മുന്‍ കാമുകന്റെതാണെന്ന് തെളിയുകയുമായിരുന്നു.ഭര്‍ത്താവ് അസ്ഥികൂടം കണ്ടെടുത്തതോടെ ഭാര്യ വിവരങ്ങള്‍ തുറന്നുപറഞ്ഞു. ഈ വിവരങ്ങള്‍ ഭര്‍ത്താവ് തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു .

1997 ല്‍ ഭാര്യയും കാമുകനും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തില്‍ ഭാര്യ മുന്‍ കാമുകനെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ശരീരം വെട്ടിനുറുക്കി ജഡം തോട്ടത്തില്‍ കുഴിച്ചിട്ടു. കാമുകന്‍ ദൂരെ വിദേശത്തേക്ക് ജോലിക്ക് പോയെന്ന് മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പിച്ചു. സത്യം പുറത്തുവന്നതോടെ ഭാര്യ പിടിയിലായിരിക്കുകയാണ്.


Other News in this category4malayalees Recommends