റിലീസ് ചെയ്ത് മണിക്കൂറിനുള്ളില്‍ രജനി ചിത്രം കാലാ ഇന്റര്‍നെറ്റില്‍

റിലീസ് ചെയ്ത് മണിക്കൂറിനുള്ളില്‍ രജനി ചിത്രം കാലാ ഇന്റര്‍നെറ്റില്‍
രജനി ചിത്രം കാലാ റിലീസ് ദിവസത്തില്‍ തന്നെ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. തമിഴ് റോക്കേഴ്‌സിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. ഇതിനിടെ സിംഗപ്പൂരില്‍ വച്ച് ചിത്രം ഫെയ്‌സ്ബുക്കിലൂടെ ലൈവ് സ്ട്രീമിങ് നടത്തിയ പ്രവീണ്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുമുണ്ട്. ഇന്ത്യയില്‍ വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന്റെ റിലീസ് എങ്കില്‍, തലേദിവസം തന്നെ സിംഗപ്പൂര്‍, ദുബായി എന്നിവിടങ്ങളില്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു.

റിലീസ് ദിവസം തന്നെ ചിത്രം ചോര്‍ന്നതില്‍ നടനും നടികര്‍ സംഘം മേധാവിയുമായ വിശാല്‍ ഞെട്ടലും പ്രതിഷേധവും രേഖപ്പെടുത്തി. കേരളത്തില്‍ ഇന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റെഡ്‌ഐ എന്ന അഡ്മിനാണ് ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പുതിയ ചിത്രങ്ങള്‍ റിലീസിനൊപ്പം തന്നെ പ്രത്യക്ഷപ്പെടുന്ന സൈറ്റാണ് തമിഴ് റോക്കേഴ്‌സ്. ഇവരെ നിയന്ത്രിച്ചെന്നായിരുന്നു പോലീസിന്റെ അവകാശവാദം. എന്നാല്‍ വെല്ലുവിളി പോലെ കാല ഇന്റര്‍നെറ്റിലെത്തിക്കുകയായിരുന്നു തമിഴ് റോക്കേഴ്‌സ്.

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പോടെയാണ് രജനി എത്തുന്നത്. സിനിമ റിലീസിന് മുമ്പേ റിവ്യൂ പുറത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു.

Other News in this category4malayalees Recommends