മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായേക്കും ; പൃഥ്വിയും രമ്യാ നമ്പീശനുമെതിരെ നടപടിയ്ക്ക് സാധ്യത

മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റായേക്കും ; പൃഥ്വിയും രമ്യാ നമ്പീശനുമെതിരെ നടപടിയ്ക്ക് സാധ്യത
താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ തിരഞ്ഞെടുത്തേക്കുമെന്ന് സൂചന. ഈ മാസം 24 ന് നടക്കുന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടായേക്കും.

ഇപ്പോഴത്തെ പ്രസിഡന്റായ ഇന്നസെന്റ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരാള്‍ ഈ സ്ഥാനത്തേക്ക് നോമിനേഷന്‍ കൊടുക്കുകയും മത്സരമുണ്ടാകുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ താന്‍ പിന്മാറുമെന്നും മോഹന്‍ലാല്‍ അറിയിച്ചുണ്ട്. ജനറല്‍ സെക്രട്ടറിയായി മത്സരിക്കാനൊരുങ്ങുന്ന ഇടവേള ബാബുവിനും ഈ അഭിപ്രായമാണ്. 17 വര്‍ഷമായി അമ്മ പ്രസിഡന്റ് സ്ഥാനത്തുള്ള ഇന്നസെന്റ് ഒഴിയുന്നുവെന്ന വാര്‍ത്ത വന്നതോടെ ഈ സ്ഥാനത്ത് ആരെന്ന ചര്‍ച്ച സജീവമായിരുന്നു.

അതിനിടെ സംഘടനയ്‌ക്കെതിരെ നിലപാടെടുത്തതിന് യുവ താരങ്ങളായ പൃഥ്വിരാജിനും രമ്യാ നമ്പീശനുമെതിരെ നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്. 24ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങളുണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു.

Other News in this category4malayalees Recommends