ആല്‍ബര്‍ട്ടയിലെ ഡ്രൈവിംഗ് ലൈസന്‍സിന് മേല്‍ ഇനി ആല്‍ബെര്‍ട്ടോസൗറസ് ദിനോസറും; കൂടാതെ കൃത്രിമത്വം തടയുന്നതിനായി നിരവധി ആധുനിക സെക്യൂരിറ്റി ഫീച്ചറുകളും; സുരക്ഷയും കലാത്മകവുമായ ഡിസൈനും സമന്വയിപ്പിച്ച നോര്‍ത്ത് അമേരിക്കയിലെ ആദ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ്

ആല്‍ബര്‍ട്ടയിലെ ഡ്രൈവിംഗ് ലൈസന്‍സിന് മേല്‍ ഇനി ആല്‍ബെര്‍ട്ടോസൗറസ് ദിനോസറും; കൂടാതെ കൃത്രിമത്വം തടയുന്നതിനായി നിരവധി ആധുനിക സെക്യൂരിറ്റി ഫീച്ചറുകളും; 	സുരക്ഷയും കലാത്മകവുമായ ഡിസൈനും സമന്വയിപ്പിച്ച നോര്‍ത്ത് അമേരിക്കയിലെ ആദ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ്

ആല്‍ബര്‍ട്ടയിലെ ഡ്രൈവിംഗ് ലൈസന്‍സ് ആല്‍ബെര്‍ട്ടോസൗറസ് എന്ന ദിനോസറിന്റെ ചിത്രം കൂടി ഉള്‍പ്പെടുത്തി പുതിയ ഡിസൈനില്‍ പുറത്തിറക്കുന്നു. 66മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ജീവിച്ചിരുന്ന ദിനോസറാണിത്. ഇതിന് പുറമെ പുതിയ ലൈസന്‍സ് ആധുനികവല്‍ക്കരിച്ചിട്ടുമുണ്ട്. ക്ലിയന്‍ വിന്‍ഡോസ്, ലേസര്‍ എന്‍ഗ്രേവിംഗ്, ത്രീ-ഡയന്‍മന്‍ഷനല്‍ എബ്രോസിംഗ് തുടങ്ങിയ സെക്യൂരിറ്റി ഫീച്ചറുകളും ഇതിലുണ്ട്. കൃത്രിമത്വങ്ങള്‍ നടത്തുന്നത് തടയുന്നതിന് വേണ്ടിയാണിത്.


കൂടാതെ ആല്‍ബര്‍ട്ടയിലെ ലാന്‍ഡ്‌സ്‌കേപ്പും ചരിത്രവും സൂചിപ്പിക്കുന്ന ഡിസൈനും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കാസില്‍ മൗണ്ടയിന്‍ ഇതിന്റെ ഭാഗമായിട്ടാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആല്‍ബെര്‍ട്ടോസൗറസ് എന്നാല്‍ ക്രീറ്റാഷ്യസ് കാലഘട്ടത്തിന്റെ ഒടുവില്‍ ജീവിച്ചിരുന്ന റെക്‌സ്-ടൈപ്പ് ദിനോസറാണ്. ഇതിന്റെ അവശിഷ്ടങ്ങള്‍ ആല്‍ബര്‍ട്ടയില്‍ നിന്നാണ് ആദ്യമായി കണ്ടെത്തിയിരുന്നത്.

സുരക്ഷയും കലാത്മകവുമായ ഡിസൈനും സമന്വയിപ്പിച്ച് ഡ്രൈവിംഗ് ലൈസന്‍സ് പുറത്തിറക്കുന്ന നോര്‍ത്ത് അമേരിക്കയിലെ ആദ്യത്തെ ഭരണകൂടമായിരിക്കും ആല്‍ബര്‍ട്ടയെന്നാണ് ഇവിടുത്തെ സര്‍വീസ് മിനിസ്റ്ററായ സ്‌റ്റെഫാനി മാക് ലീന്‍ പറയുന്നത്. ഒരു ദശാബ്ദത്തിനിടെ ആദ്യമായിട്ടാണ് ഇവിടുത്തെ ഡ്രൈവിംഗ് ലൈസന്‍സ് റീഡിസൈന്‍ ചെയ്തിരിക്കുന്നത്.

Other News in this category4malayalees Recommends