അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് കാനഡയും ഫ്രാന്‍സും ഭീഷണിയെന്ന ട്രംപിന്റെ നിലപാട് പരിഹാസ്യമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി; സ്റ്റീലിനും അലുമിനിയത്തിനും ഇറക്കുമതി തീരുവ ചുമത്തിയ ട്രംപിന്റെ നീക്കത്തെ വിമര്‍ശിച്ച് ജസ്റ്റിന്‍ ട്ര്യൂഡ്യൂ

അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് കാനഡയും ഫ്രാന്‍സും ഭീഷണിയെന്ന ട്രംപിന്റെ നിലപാട് പരിഹാസ്യമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി;  സ്റ്റീലിനും അലുമിനിയത്തിനും ഇറക്കുമതി തീരുവ ചുമത്തിയ ട്രംപിന്റെ നീക്കത്തെ വിമര്‍ശിച്ച് ജസ്റ്റിന്‍ ട്ര്യൂഡ്യൂ
കാനഡയില്‍ നിന്നും യൂറോപ്പില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലുമിനിയത്തിനും മേല്‍ സുരക്ഷാ കാരണങ്ങള്‍ എടുത്ത് കാട്ടി കടുത്ത താരിഫ് ചുമത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തെ പരിഹസിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ രംഗത്തെത്തി. താരിഫ് ചുമത്തുന്നതിനുള്ള ന്യായീകരണമായി ട്രംപ് എടുത്ത് കാട്ടിയ കാര്യം കേട്ടാല്‍ അമേരിക്കയുടെ സഖ്യകക്ഷികള്‍ക്ക് ചിരി വരുമെന്നാണ് ട്രൂഡ്യൂ പരിഹസിച്ചിരിക്കുന്നത്.

അമേരിക്ക ഇക്കാര്യത്തിലെടുത്ത ഏകപക്ഷീയമായ തീരുമാനത്തിനെതിരെ ജി7 സമ്മിറ്റിന് മുന്നോടിയായി ഒരുമിച്ച് നില്‍ക്കാന്‍ ട്ര്യൂഡ്യൂവും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേല്‍ മാര്‍കോണും തീരുമാനിച്ചിട്ടുമുണ്ട്. ഇരു നേതാക്കളും ഒട്ടാവയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും ആല്‍ബര്‍ട്ടയില്‍ വച്ച് നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ക്യൂബെക്കിലേക്ക് പോകുന്നത്. രണ്ട് ദിവസത്തെ സമ്മിറ്റില്‍ ട്രംപും ജി 7ലെ മറ്റ് രാജ്യങ്ങളിലുള്ള നേതാക്കന്‍മാരും ക്യൂബെക്കില്‍ എത്തുന്നതാണ്.

സ്റ്റീലിനും അലുമിനിയത്തിനും മേല്‍ ചുമത്തുന്ന താരിഫുകള്‍ അമേരിക്കന്‍ തൊഴിലാളികളെയും ഗുരുതരമായി ബാധിക്കുമെന്ന് ഈ സമ്മിറ്റ് മുന്നറിയിപ്പേകും. കാനഡയും ഫ്രാന്‍സും അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന ട്രംപിന്റെ നിലപാട് പരിഹാസ്യമാണെന്നും തങ്ങള്‍ ഏത് കാലത്തും അമേരിക്കയുടെ മികച്ച സഖ്യകക്ഷികളാണെന്നുമാണ് ട്ര്യൂഡ്യൂവും മാര്‍കോണും പ്രസ്താവിച്ചിരിക്കുന്നത്.

താരിഫ് ചുമത്തിയുള്ള ട്രംപിന്റെ പ്രഖ്യാപനം വന്നയുടന്‍ അതിനെതിരെ യൂറോപ്യന്‍ യൂണിയനും മെക്സിക്കോയും കാനഡയും അതിശക്തമായി തിരിച്ചടിച്ചിരുന്നു. പ്രതികാരനടപടിയെന്നോണം യൂറോപ്യന്‍ യൂണിയന്‍ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഓറഞ്ച് ജ്യൂസ്, പീനട്ട് ബട്ടര്‍, മറ്റ് നിരവധി ഉല്‍പന്നങ്ങള്‍ തുടങ്ങിയവയ്ക്ക മേല്‍ കടുത്ത താരിഫുകള്‍ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പോര്‍ക്ക് ബെല്ലീസ്, ആപ്പിള്‍, മുന്തിരി, ഫ്ലാറ്റ് സ്റ്റീല്‍, തുടങ്ങിയവയ്ക്ക് മേല്‍ കടുത്ത താരിഫുകള്‍ ചുമത്തിക്കൊണ്ടാണ് മെക്സിക്കോ ട്രംപിന് ചുട്ട മറുപടിയേകിയിരുന്നത്. ട്രംപിന്റെ നീക്കത്തോടുള്ള പ്രതികാരമെന്ന നിലയില്‍ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലുമിനിയത്തിനും മേലാണ് കാനഡ തീരുവ ചുമത്തിയിരുന്നത്.Other News in this category4malayalees Recommends