വാഹനാപകടത്തില്‍ മരിച്ച ജേക്കബ് ജോണിന്റെ സംസ്‌കാരം ശനിയാഴ്ച

വാഹനാപകടത്തില്‍ മരിച്ച ജേക്കബ് ജോണിന്റെ സംസ്‌കാരം ശനിയാഴ്ച

ന്യുജഴ്‌സി: മെയ്‌വുഡില്‍ വാഹനാപകടത്തില്‍ മരിച്ച ജേക്കബ് ജോണിന്റെ (ബോബി)സംസ്‌കാരം ശനിയാഴ്ച നടത്തും. ചൊവ്വാഴ്ച വീട്ടിലേക്കു നടന്നു പോകുമ്പോള്‍ വാഹനമിടിച്ചാണ് അപകടമൂണ്ടായത്. സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.റാന്നി ഈട്ടിച്ചുവട് മണ്ണാര്‍ത്തറ മട്ടക്കല്‍ പരേതരായ എം.എം. ജോണിന്റെയും ഏലിയാമ്മയുടെയും പുത്രനാണ്. ഭാര്യ സൂസന്‍ ജേക്കബ്ആലപ്പുഴ ചേപ്പാട് പുതിയവീട്ടില്‍ കുടുംബാംഗം.


മക്കള്‍: മാത്യു ജെ. ജോണ്‍, ജോസഫ് എം. ജോണ്‍. മരുമക്കള്‍: റെനിഷ്; എലിസബത്ത്

കൊച്ചുമക്കള്‍: ലിയ, നോവ, ഈഥന്‍


സഹോദരര്‍: പരേതനയ വര്‍ഗീസ് ജോണ്‍ (ന്യു ജെഴ്‌സി); ജോസഫ് ജോണ്‍ (തിരുവല്ല); എലിസബത്ത് വൈദ്യന്‍ (ന്യു ജെഴ്‌സി)


പൊതുദര്‍ശനം നാളെ വെള്ളിയാഴ്ച (ജൂണ്‍ 8) 3 മുതല്‍ 5 വരെയും6 മുതല്‍ 9 വരെയും: സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 497 ഗോഡ്വിന്‍ അവന്യു, മിഡ്‌ലാന്‍ഡ് പാര്‍ക്ക്, ന്യു ജെഴ്‌സി07432


സംസ്‌കാര ശുശ്രൂഷജൂണ്‍ 9 ശനിയാഴ്ച രാവിലെ 9:30: സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്

തുടര്‍ന്ന് സംസ്‌കാരം ജോര്‍ജ് വാഷിംഗ്ടണ്‍ മെമ്മൊറിയല്‍ പാര്‍ക്ക് സെമിത്തേരി, 234 പരാമസ് റോഡ്, പരാമസ്, ന്യു ജെഴ്‌സി: 07652

വിവരങ്ങള്‍ക്ക്. 2014781793


Other News in this category4malayalees Recommends