പഴയ ബന്ധം ഉപേക്ഷിച്ചത് ഭാഗ്യം കൊണ്ട് ; അല്ലെങ്കില്‍ തനിക്ക് സാവിത്രിയുടെ അവസ്ഥ വന്നേനെ ; മുന്‍ കാമുകനെ വിമര്‍ശിച്ച് നടി സാമന്ത

പഴയ ബന്ധം ഉപേക്ഷിച്ചത് ഭാഗ്യം കൊണ്ട് ; അല്ലെങ്കില്‍ തനിക്ക് സാവിത്രിയുടെ അവസ്ഥ വന്നേനെ ; മുന്‍ കാമുകനെ വിമര്‍ശിച്ച് നടി സാമന്ത
സാമന്തയും നടന്‍ സിദ്ധാര്‍ത്ഥും പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരും പിരിഞ്ഞു. വിഷയത്തില്‍ സാമന്ത തെലുങ്ക് മാധ്യമത്തോട് പ്രതികരിച്ചു

മഹാനടിയിലെ ജെമിനി ഗണേശന്റെ കഥാപാത്രത്തിനോടാണ് സിദ്ധാര്‍ത്ഥിനെ സാമന്ത താരതമ്യം ചെയ്യുന്നത്. ആ ബന്ധം തുടര്‍ന്നിരുന്നെങ്കില്‍ എന്റെ ജീവിതവും സാവിത്രിയേത് പോലെയാകുമായിരുന്നു. തുടക്കത്തില്‍ തന്നെ കല്ലുകടികള്‍ മനസിലാക്കാന്‍ സാധിച്ചു. ആ ബന്ധത്തിന് ശുഭപര്യവസാനം ഇല്ലെന്ന് മനസിലാക്കി ഭാഗ്യം കൊണ്ട് തലയൂരി. നാഗചൈതന്യ തന്റെ ജീവിതത്തിലേക്ക് വന്നത് ഒരു അനുഗ്രഹമായി കാണുന്നു. അദ്ദേഹം എല്ലാം കൊണ്ടും മികച്ചതാണ്. സാമന്ത പറയുന്നു.

മഹാനടിയില്‍ ജെമിനി ഗണേശന്റെ വിവാഹേതര ബന്ധമാണ് സാവിത്രി എന്ന നടിയേയും വ്യക്തിയേയും തകര്‍ക്കാന്‍ കാരണം. സാമന്ത കുടുംബ ജീവിതം ആഗ്രഹിച്ചപ്പോള്‍ സിദ്ധാര്‍ത്ഥിന് വിവാഹ ജീവിതത്തോട് താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.

Other News in this category4malayalees Recommends