വിവാഹത്തെ കുറിച്ച് ആലിയ

വിവാഹത്തെ കുറിച്ച് ആലിയ
ആലിയയുമായി പ്രണയത്തിലാണെന്ന് നടന്‍ രണ്‍ബീര്‍ തുറന്നുപറഞ്ഞിരുന്നു. ഇതോടെ എന്ന് വിവാഹിതരാകുമെന്ന ചോദ്യവുമായി മാധ്യമങ്ങളും പിന്നാലെയാണ് ഇപ്പോഴിതാ മുപ്പത് വയസിന് മുമ്പ് തന്നെ വിവാഹിതയാകുമെന്ന് ആലിയ പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആലിയ ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയോ എന്ന ചോദ്യത്തിനായിരുന്നു ആലിയയുടെ മറുപടി. ഇതുവരെ വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും, എന്നാല്‍ ആരും പ്രതീക്ഷിക്കാത്ത സമയത്ത് വിവാഹിതയാകുമെന്നും ആലിയ പറയുന്നു.

അടുത്തിടെ നടന്ന സോനം കപൂര്‍ ആനന്ദ് അഹൂജ വിവാഹത്തില്‍ പങ്കെടുക്കാന്‍ ആലിയയും രണ്‍ബീറും ഒന്നിച്ചെത്തിയതും ഇരുവരും പ്രണയത്തിലാണെന്നതിന് തെളിവാണെന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല, ആലിയയ്ക്ക് രണ്‍ബീര്‍ കപൂറിന്റെ അമ്മ നീതു കപൂറുമായും സഹോദരി റിദ്ധിമ കപൂറുമായും അടുത്ത ബന്ധമാണുള്ളത്. ഇതും ഇരുവരും പ്രണയത്തിലാണെന്ന സംശയം ശക്തമാക്കുന്നു. കത്രീനയുമായി പിരിഞ്ഞ ശേഷമാണ് രണ്‍ബീര്‍ ആലിയയോട് അടുക്കുന്നത്.

Other News in this category



4malayalees Recommends