അമേരിക്കയുടെ മുന്നറിയിപ്പ് വീണ്ടും പാക്കിസ്ഥാന്; കൊടും തീവ്രവാദികള്‍ പാക്കിസ്ഥാന്റെ മണ്ണ് ദുരുപയോഗിക്കുന്നത് തിരിച്ചറിയാനുള്ള ഉത്തരവാദിത്വം ഇസ്ലാമബാദ് കാണിക്കണമെന്ന് യുഎസ് ഒഫീഷ്യല്‍; താലിബാനും ഹഖാനികള്‍ക്കും അഭയം കൊടുക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനം

അമേരിക്കയുടെ മുന്നറിയിപ്പ് വീണ്ടും പാക്കിസ്ഥാന്; കൊടും തീവ്രവാദികള്‍ പാക്കിസ്ഥാന്റെ മണ്ണ് ദുരുപയോഗിക്കുന്നത് തിരിച്ചറിയാനുള്ള ഉത്തരവാദിത്വം ഇസ്ലാമബാദ് കാണിക്കണമെന്ന് യുഎസ് ഒഫീഷ്യല്‍;  താലിബാനും ഹഖാനികള്‍ക്കും അഭയം കൊടുക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനം
തങ്ങളുടെ മണ്ണ് കൊടുക്രൂരരായ തീവ്രവാദികള്‍ ദുരുപയോഗിക്കുന്നത് തിരിച്ചറിയുന്നതിനുള്ള ഉത്തരവാദിത്വം പാക്കിസ്ഥാന്‍ കാണിക്കമമെന്ന താക്കീതുമായി യുഎസ് ഒഫീഷ്യല്‍ രംഗത്തെത്തി. യുഎസ് പ്രസിഡന്റിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റും നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലെ മുതിര്‍ന്ന ഡയറക്ടര്‍ ഫോര്‍ സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ യുമായ ലിസ കര്‍ട്ടിസാണീ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. അതായത് അഫ്ഗാന്‍ താലിബാനികളും ഹഖാനി നെറ്റ് വര്‍ക്കും പാക്കിസ്ഥാന്റെ മണ്ണില്‍ തമ്പടിച്ച് തഴച്ച് വളരുന്നത് മനസിലാക്കുകയും തടയുകയും ചെയ്യേണ്ടത് പാക്കിസ്ഥാന്റെ അടിസ്ഥാന ഉത്തരവാദിത്വമാണെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു.

ഇത്തരക്കാരാണ് അഫ്ഗാനിസ്ഥാനിലെ സമാധാന പ്രക്രിയകള്‍ക്ക് തുരങ്കം വയക്കുന്നതെന്നും അതിനാല്‍ ഇക്കാര്യത്തില്‍ ക്രിയാത്മകായ റോള്‍ പാക്കിസ്ഥാനം വഹിക്കാനുണ്ടെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു. കഴിഞ്ഞ 16 വര്‍ഷങ്ങളായി അഫ്ഗാന്‍ താലിബാനികള്‍ക്കും ഹഖാനി ശൃംഖലയ്ക്കും പാക്കസ്ഥാനില്‍ തഴച്ച് വളരാന്‍ സുരക്ഷിതമായ ഇടമാണ് ലഭിച്ച് കൊണ്ടിരിക്കുന്നതെന്നും ഇനിയുമത് തുടരാന്‍ ഇസ്ലാമാബാദ് അനുവദിക്കരുതെന്നുമാണ് അവര്‍ ആവശ്യപ്പെടുന്നത്.

യുഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ്, എന്ന നോണ്‍-പാര്‍ിസാന്‍ ,ഇന്റിപെന്റന്റ് ബോഡി സംഘടിപ്പിച്ച ദി ലോംഗ് സെര്‍ച്ച് ഫോര്‍പീസ് ഇന്‍ അഫ്ഗാനിസ്ഥാന്‍ എന്ന പരിപാടിയില്‍ മുഖ്യ പ്രസംഗം നടത്തവെയാണ് ലിസ ഈ മുന്നറിയിപ്പ് പാക്കിസ്ഥാനേകിയിരിക്കുന്നത്.ലോകമാകമാനമുള്ള സംഘട്ടനങ്ങളെയും തീവ്രവാദ പ്രവര്‍ത്തനങ്ങളെയും വിശകലനം ചെയ്യുന്ന ബോഡിയാണിത്. അഫ്ഗാനിസ്ഥാനിലെ സമാധാന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് അമേരിക്ക കാലാകാലങ്ങളായി പാക്കിസ്ഥാന്റെ സഹായം തേടുന്നുണ്ടെങ്കിലും അത് പാക്കിസ്ഥാന്‍ കാര്യമായെടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.


Other News in this category4malayalees Recommends