പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

പ്രഥമ ദിവ്യകാരുണ്യ സ്വീകരണം
ബ്രിസ്റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ഈ വര്‍ഷം ആദ്യ കുര്‍ബാനയ്ക്കായി ഒരുങ്ങിയ 12 കുട്ടികള്‍ ആല്‍ബിന്‍ ഡയോണി, അന്ന ജോസ്, എലിറ്റ എലിസബത്ത് മറ്റത്തില്‍ ജോസഫ് ക്ലമന്‍സ്, ജോഷ്വാ എബി, ലിയാ സണ്ണി, ലിസ ബോബി വര്‍ഗ്ഗീസ്, മരിയ അനാലിയ ജോണ്‍, റിയാ മരിയ ഷാജി, സാമുവേല്‍ ജോസഫ് എന്നിവര്‍ സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയില്‍ ജൂണ്‍ 9ാം തിയതി 1.30 ന് പ്രഥമ ദിവ്യ കാരുണ്യം സ്വീകരിക്കും. റവ ഫാ സിറിള്‍ ഇടമന, റവ ഫാ ജോസഫ് മേത്താനത്ത്, റവ ഫാ ജോസഫ് മേത്താനത്ത്, റവ ഫാ ഫാന്‍സുവാ പത്തില്‍ വികാരി, റവ ഫാ പോള്‍ വെട്ടിക്കാട്ട് എന്നിവര്‍ സഹ കാര്‍മ്മികരായിരിക്കും. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം കുട്ടികള്‍ക്കുള്ള അനുമോദന ചടങ്ങില്‍ മുഖ്യാതിഥിയായി അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പങ്കെടുക്കും. സമൂഹവും കുട്ടികളും ഒന്നു ചേര്‍ന്ന് പൊതു പരിപാടിയായി സൗത്ത് മീഡ് ഗ്രീന്‍വേ സെന്ററില്‍ വൈകുന്നേരം 4.30 ന് നടത്തപ്പെടുന്നു.

വിശ്വാസ ജീവിതത്തിലെ അവിസ്മരണീയമായ ആദ്യ കുര്‍ബ്ബാന സ്വീകരണാനുഭവം കുഞ്ഞുങ്ങള്‍ക്ക് വിശുദ്ധമായ ജീവിതം നയിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് എസ്ടിഎസ്എംസിസി വികാരി റവ ഫാ പോള്‍ വെട്ടിക്കാട്ട് സി എസ് ടി എല്ലാവരേയും സ്‌നേഹപൂര്‍വ്വം അറിയിക്കുന്നു

അഡ്രസ്

സെന്റ് ജോസഫ് കാതലിക് ചര്‍ച്ച്

ഫോറസ്റ്റ് റോഡ്, ഫിഷ്‌പോണ്ട്‌സ്, ബ്രിസ്‌റ്റോള്‍, BS16 3QT

Other News in this category4malayalees Recommends