ഫോമ: ഉജ്വല വ്യക്തിത്വങ്ങള്‍, തകര്‍പ്പന്‍ പ്രോഗ്രാമുകള്‍, റെക്കോര്‍ഡ് ജനപങ്കാളിത്തം

ഫോമ: ഉജ്വല വ്യക്തിത്വങ്ങള്‍, തകര്‍പ്പന്‍ പ്രോഗ്രാമുകള്‍, റെക്കോര്‍ഡ് ജനപങ്കാളിത്തം

ചിക്കാഗോ: ഫോമയുടെ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷന്‍ വര്‍ണ്ണാഭമാക്കാന്‍ അണിയറയില്‍ ചെയര്‍മാന്‍ സണ്ണി വള്ളിക്കളത്തിന്റേയും വൈസ് ചെയര്‍മാന്‍ ജോസ് മണക്കാട്ടിന്റേയും നേതൃത്വത്തില്‍ ഒരുപറ്റം പ്രാഗത്ഭ്യം നിറഞ്ഞ കമ്മിറ്റി അംഗങ്ങള്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നു.


ഫോമ കണ്‍വന്‍ഷന്‍ ചരിത്രത്തിന്റെ താളില്‍ ഇടംനേടാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ചെയര്‍മാനും വൈസ് ചെയര്‍മാനും നാഷണല്‍ കോര്‍ഡിനേറ്റര്‍മാരായ ജോണ്‍ പാട്ടപതി, സണ്ണി ഏബ്രഹാം, ജനറല്‍ കണ്‍വീനര്‍മാരായ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ആന്റോ കവലയ്ക്കല്‍, സുരേഷ് രാമകൃഷ്ണന്‍, പ്രിന്‍സ് നെച്ചിക്കാട്ട്, ജോഫ്രിന്‍ ജോസ്, ജയിംസ് ഇല്ലിക്കല്‍, രാജന്‍ തലവടി എന്നിവരും മറ്റ് കമ്മിറ്റി ചെയര്‍മാന്‍മാരും, കോ ചെയര്‍മാന്‍മാരും ഇരു കൈകളും കോര്‍ത്ത് നോര്‍ത്ത് അമേരിക്കയിലെ നല്ലവരായ മലയാളി സമൂഹത്തിനെ ജൂണ്‍ 21ന് വ്യാഴാഴ്ച സ്‌കാംബര്‍ഗ് കണ്‍വന്‍ഷന്‍ സെന്ററില്‍ വരവേല്‍ക്കാന്‍ നിറഞ്ഞ സംതൃപ്തിയോടെ നിലകൊള്ളുന്നു.

ആയിരങ്ങള്‍ പങ്കെടുക്കുന്ന ഘോഷയാത്രയോടുകൂടി ആരംഭം കുറിക്കുന്ന കണ്‍വന്‍ഷന്‍ തികച്ചും വേറിട്ട അനുഭവമായിരിക്കുമെന്നതില്‍ സംശയമില്ല. ഈ മലയാളി മാമാങ്കത്തിലേക്ക് നിങ്ങളേവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.Other News in this category4malayalees Recommends