നിങ്ങളില്ലാത്ത ലോകം ബെറ്റര്‍ പ്ലേസ് ആകുന്നതെങ്ങനെയാണ് ; ആന്റണി ബോര്‍ദൈനിന്റെ വേര്‍പാടില്‍ വേദനയോടെ മമ്മൂട്ടി

നിങ്ങളില്ലാത്ത ലോകം ബെറ്റര്‍ പ്ലേസ് ആകുന്നതെങ്ങനെയാണ് ; ആന്റണി ബോര്‍ദൈനിന്റെ വേര്‍പാടില്‍ വേദനയോടെ മമ്മൂട്ടി

പാചകവിദഗ്ദന്‍, ടെലിവിഷന്‍ അവതാരകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ആന്റണി ബോര്‍ദൈനിന്റെ ആത്മഹത്യ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. സിനിമാ സാമൂഹിക രംഗങ്ങളിലെ പ്രമുഖരും ആരാധകരും ആന്റണിയുടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുമ്പോള്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന നിമിഷങ്ങളോര്‍ത്തെടുക്കുകയാണ് മമ്മൂട്ടിയും. തന്റെ പുതിയ ഷോ പാര്‍ട്‌സ് അണ്‍നോണിന്റെ ഷൂട്ടിംഗിനായി ഫ്രാന്‍സിലെത്തിയ അദ്ദേഹത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


'ആന്റണി ബോര്‍ദൈനെ ആദ്യം കാണുന്നത് 'പോക്കിരിരാജ'യുടെ ഷൂട്ടിംഗ് സമയത്താണ്. എന്റെ കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ടി വി പ്രോഗ്രാമുകള്‍ നല്ല പരിചയമായിരുന്നു. അദ്ദേഹത്തെ കണ്ടതും ഒപ്പം നടത്തിയ ഷൂട്ടിംഗും എന്റെ വീട്ടിലെ പുട്ടും സ്‌നേഹത്തോടെ ആന്റണി കഴിച്ചതുമെല്ലാം ഓര്‍മ്മയില്‍ വരുന്നു. അന്ന് മുതല്‍ ഞാന്‍ ആന്റണി ബോര്‍ദൈനിന്റെ ടി വി പ്രോഗ്രാമുകളായ 'നോ റിസര്‍വേഷന്‍സ്', 'പാര്‍ട്‌സ് അണ്‍നോണ്‍' എന്നിവ മുടങ്ങാതെ കാണുമായിരുന്നു. തന്റെ പ്രോഗ്രാമുകളിലൂടെ വിവിധ ലോകങ്ങളെ അടുപ്പിക്കുകയായിരുന്നു ആന്റണി ബോര്‍ദൈന്‍.

പിന്നീട് അമേരിക്കയിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ മുഴുവന്‍ ടീം അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു, വളരെ സ്‌നേഹത്തോടെ അവിടെയെല്ലാം ചുറ്റി നടന്നു കാണിച്ചു. ആന്റണി ബോര്‍ദൈന്‍ എനിക്കൊപ്പം നടത്തിയ ഷൂട്ടിംഗ് ചിത്രങ്ങളുള്ള മലയാള പത്രക്കുറിപ്പുകള്‍ പതിച്ച ആ ഓഫീസിന്റെ ചുമരുകള്‍ കണ്ടു എനിക്ക് അഭിമാനം തോന്നി.

ഒരിക്കല്‍ മാത്രം കണ്ട എനിക്ക് പോലും അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത വലിയ ഞെട്ടലുണ്ടാക്കി. അത്രയ്ക്കായിരുന്നു ആന്റണി ബോര്‍ദൈന്‍ ഷോകള്‍ ലോകത്ത് ഉണ്ടാക്കിയ പ്രഭാവം. നിങ്ങളില്ലാത്ത ലോകത്തെ 'Better Place' എന്ന് വിളിക്കാനാവില്ലല്ലോ ബോര്‍ദൈന്‍..' മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.Other News in this category4malayalees Recommends