കാനഡയില്‍ പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കുന്ന ആദ്യ പ്രവിശ്യയാകാന്‍ പിഇഐ ഒരുങ്ങുന്നു; റീട്ടെയിലര്‍മാര്‍ കസ്റ്റമര്‍മാര്‍ക്ക് പ്ലാസ്റ്റിക് ബാഗുകള്‍ നല്‍കുന്നത് നിരോധിക്കുന്ന പ്രൈവറ്റ് മെമ്പേര്‍സ് ബില്‍ പാസായി

കാനഡയില്‍ പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കുന്ന ആദ്യ പ്രവിശ്യയാകാന്‍ പിഇഐ ഒരുങ്ങുന്നു; റീട്ടെയിലര്‍മാര്‍ കസ്റ്റമര്‍മാര്‍ക്ക് പ്ലാസ്റ്റിക് ബാഗുകള്‍ നല്‍കുന്നത് നിരോധിക്കുന്ന  പ്രൈവറ്റ് മെമ്പേര്‍സ് ബില്‍ പാസായി
റീട്ടെയിലര്‍മാര്‍ ഷോപ്പര്‍മാര്‍ക്ക് പ്ലാസ്റ്റിക് ബാഗുകള്‍ നല്‍കുന്നത് നിരോധിക്കുന്ന കാനഡയിലെ ആദ്യത്തെ പ്രവിശ്യയാകന്‍ പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് (പിഇഐ) ഒരുങ്ങുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ പ്രൈവറ്റ് മെമ്പേര്‍സ് ബില്‍ മൂന്നാം വായനയില്‍ പാസായതിനെ തുടര്‍ന്നാണ് ഇതിനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നത്. ദി പ്ലാസ്റ്റിക് ബാഗ് റിഡക്ഷന്‍ ആക്ട് ലെജിസ്ലേച്ചറിലെ ലിബറല്‍ മെമ്പറായ അല്ലെന്‍ റോച്ചാണ് അവതരിപ്പിച്ചിരുന്നത്.

ഇത് പ്രകാരം റീട്ടെയിലര്‍മാര്‍ ഷോപ്പര്‍മാര്‍ക്ക് സിംഗിള്‍-യൂസ് പ്ലാസ്റ്റിക് ബാഗുകള്‍ നല്‍കുന്നത് നിരോധിക്കുകയാണ് ചെയ്യുന്നത്. ഇതിന് പകരം പേപ്പര്‍ ബാഗുകളോ അല്ലെങ്കില്‍ റീ യൂസബിള്‍ ക്ലോത്ത് ബാഗുകളോ നല്‍കാന്‍ ഇത് പ്രകാരം റീട്ടെയിലര്‍മാരെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് മൂലം പരിസ്ഥിതിക്കുണ്ടാവുന്ന ദോഷങ്ങള്‍ കുറയ്ക്കുകയും ഇക്കാര്യത്തില്‍ പിഇഐയിലെ ബിസിനസുകാരെ ഉത്തരവാദിത്വമുള്ളവരാക്കി മാറ്റുകയുമാണ് ഈ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ബില്‍ വിശദമാക്കുന്നത്.

ഘട്ടം ഘട്ടമായിട്ടാണ് ഇത് സംബന്ധിച്ച മാറ്റം നടപ്പിലാക്കുന്നത്. ഇത് പ്രകാരം പ്ലാസ്റ്റിക് ബാഗ് ആവശ്യപ്പെടുന്ന കസ്റ്റമര്‍മാരില്‍ നിന്നും റീട്ടെയിലര്‍മാര്‍ 15 സെന്റുകള്‍ ജൂലൈ ഒന്ന് മുതല്‍ ഈടാക്കുന്നതായിരിക്കും. 2019 ജൂലൈയില്‍ ഈ ചാര്‍ജ് 25 സെന്റുകളായി വര്‍ധിപ്പിക്കുകയും ചെയ്യും. തുടര്‍ന്ന് 2020 ജനുവരിയിലായിരിക്കും സിംഗില്‍ യൂസ് പ്ലാസ്റ്റിക് ബാഗുകള്‍ ഇവിടെ തീര്‍ത്തും നിരോധിക്കുന്നത്. ഇതിന് ശേഷം പ്ലാസ്റ്റിക് ബ ാഗുകള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും കനത്ത പിഴ ഈടാക്കുന്നതായിരിക്കും.

Other News in this category4malayalees Recommends