ക്യൂന്‍സ്ലാന്‍ഡിലെ മെയില്‍ സര്‍വീസിലൂടെ മയക്കുമരുന്ന് വിതരണം തുടരുന്നു; റെയ്ഡിലൂടെ വന്‍ തോതില്‍ മയക്കുമരുന്ന് പിടിച്ചെടുക്കുന്നത് തുടര്‍ക്കഥ; അഭ്യന്തര തപാലിലൂടെയും ഓണ്‍ലൈനിലൂടെയും മയക്കുമരുന്ന് വ്യാപാരം പൊടിപൊടിക്കുന്നു

ക്യൂന്‍സ്ലാന്‍ഡിലെ മെയില്‍ സര്‍വീസിലൂടെ മയക്കുമരുന്ന് വിതരണം തുടരുന്നു; റെയ്ഡിലൂടെ വന്‍ തോതില്‍ മയക്കുമരുന്ന് പിടിച്ചെടുക്കുന്നത് തുടര്‍ക്കഥ; അഭ്യന്തര തപാലിലൂടെയും ഓണ്‍ലൈനിലൂടെയും മയക്കുമരുന്ന് വ്യാപാരം പൊടിപൊടിക്കുന്നു

ക്യൂന്‍സ്ലാന്‍ഡിലെ മെയില്‍ സര്‍വീസിനെ മയക്കുമരുന്ന് കച്ചവടക്കാര്‍ വന്‍ തോതില്‍ ദുരുപയോഗം ചെയ്യുന്നന്നത് തുടരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ക്യൂന്‍സ്ലാന്‍ഡ് മെയില്‍ സെന്ററിനെ അടിസ്ഥാനമാക്കി മയക്കുമരുന്ന് ഓണ്‍ലൈനിലൂടെ വിപണനം ചെയ്യുന്ന 30 സംഭവങ്ങള്‍ ക്യൂന്‍സ്ലാന്‍ഡ് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഗോള്‍ഡ് കോസ്റ്റ് ഹൈസ്‌കൂളില്‍ നിരവധി കുട്ടികള്‍ അമിതമായി മയക്കുമരുന്ന ് കഴിച്ചുവെന്നതിനെ കുറിച് പോലീസ് അന്വേഷണം ത്വരിതപ്പെടുമ്പോഴാണ് മയക്കുമരുന്നിന് വേണ്ടിയുള്ള മെയില്‍ ദുരുപയോഗത്തെ സംബന്ധിച്ച റിപ്പോര്‍ട്ടും പുറത്ത് വന്നിരിക്കുന്നതെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.


അടുത്തിടെ നടന്ന റെയ്ഡുകളിലൂടെ കനാബീസ്, മെതിലാഫെറ്റാമൈന്‍, വിവിധ രീതിയിലുള്ള മയക്കുമരുന്നുകള്‍ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ മേയ്മാസത്തിന് ശേഷമുള്ള ഒമ്പതാമത്തെ റെയ്ഡ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്നിരുന്നു. തുടര്‍ന്നും നിരവധി റെയ്ഡുകലിലൂടെ മയക്കുമരുന്ന് കണ്ടെത്താനായെന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. ക്യൂന്‍സ്ലാന്‍ഡ് പോലീസ്, ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ്, ഓസ്‌ട്രേലിയന്‍ പോസ്റ്റ് തുടങ്ങിയവ ഒന്ന് ചേര്‍ന്നുള്ള നീക്കത്തിലൂടെയാണ് ഇത്തരത്തിലുള്ള മയക്കുമരുന്ന് വേട്ട യാഥാര്‍ത്ഥ്യമാകുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.

അഭ്യന്തര മെയില്‍ സര്‍വീസുകളിലൂടെ മയക്കുമരുന്ന വിതരണം ചെയ്യുന്നത് തടയുന്നതിനാണ് ഇവര്‍ സംയുക്തമായി നീക്കം നടത്തുന്നത്. ഓണ്‍ലൈനിലൂടെയുള്ള മയക്കുമരുന്ന വ്യാപാരം തടയാനും ഇവര്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്. ഇതിന് മെയില്‍ സര്‍വീസിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്.

Other News in this category4malayalees Recommends