മഹാനടി കണ്ടപ്പോള്‍ വലിയ വിഷമമായി ; സ്വന്തം അച്ഛനെ മോശക്കാരനാക്കി ആരെങ്കിലും പണമുണ്ടാക്കുമോ ? വിജയക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജെമിനി ഗണേശന്റെ മകള്‍

മഹാനടി കണ്ടപ്പോള്‍ വലിയ വിഷമമായി ; സ്വന്തം അച്ഛനെ മോശക്കാരനാക്കി ആരെങ്കിലും പണമുണ്ടാക്കുമോ ? വിജയക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജെമിനി ഗണേശന്റെ മകള്‍
മഹാനടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി ജെമിനി ഗണേശന്റെ മകള്‍ കമല സെല്‍വരാജ് രംഗത്ത്. പണത്തിനു വേണ്ടി മഹാനടിയിലൂടെ സ്വന്തം അച്ഛനെയും അമ്മയെയം അപമാനിക്കുകയായിരുന്നു സാവിത്രിയുടെ മകള്‍ വിജയ ചെയ്തതെന്നും കമല ആരോപിച്ചു. സാവിത്രിയുടെ മകള്‍ പക്ഷേ ഇങ്ങനെയൊരു ചിത്രം ചെയ്യുകയാണെന്ന് പറഞ്ഞിരുന്നു. പക്ഷെ അതില്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ഞങ്ങള്‍ കരുതിയില്ല. അച്ഛന്‍ കാണാന്‍ വളരെ സുന്ദരനായിരുന്നു, വളരെ അധികം പഠിച്ച വ്യക്തിയായിരുന്നു, അന്ന് അച്ഛന് ചാക്ക്കണക്കിന് പ്രേമലേഖനങ്ങളാണ് വന്നിരുന്നത്. വീട്ടില്‍ വേലക്കാരിയായി എങ്കിലും ജീവിച്ചാല്‍ മതിയെന്ന് വരെ പലരും പറഞ്ഞിട്ടിട്ടുണ്ട്. ഇങ്ങനെ അച്ഛനെ തേടി വീട് വിട്ട് ഓടി വന്നവരെ തിരികെ വീട്ടില്‍ കൊണ്ടുവിടുന്നതും അച്ഛന്റെ ജോലിയായിരുന്നു. ഒരു സ്ത്രീയെയും അച്ഛന്‍ ഇതുവരെ മുതലെടുത്തിട്ടില്ല. പക്ഷേ സ്ത്രീകളാണ് അച്ഛനെ മുതലെടുത്തിരുന്നത്. ഒരു തമിഴ് മാധ്യമവുമായുള്ള അഭിമുഖത്തില്‍ കമല പറഞ്ഞു.

സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ എനിക്ക് വലിയ വിഷമമായി. പണം എല്ലാവര്‍ക്കും അത്യാവശ്യമാണ് എന്നാല്‍ അതിനു വേണ്ടി സ്വന്തം അച്ഛനമ്മമ്മാരെ മോശക്കാരാക്കുന്നത് ശരിയല്ല. അതും തലമുറകള്‍ കാണുന്ന ഒന്നാണത്. കാരണം ഇത് ജീവിച്ചിരുന്നവരുടെ കഥയാണ്. എന്റെ അച്ഛന്‍ അത്രയും മഹാനായ വ്യക്തിയാണ്. അങ്ങനെ ഒരാളെക്കുറിച്ച് ചീത്ത വാര്‍ത്തകള്‍ വരുന്നത് എത്ര കഷ്ടമാണ്. വരുന്ന തലമുറയ്ക്ക് മുന്നില്‍ അങ്ങനെയല്ലേ ജെമിനി ഗണേശനെ കാണിച്ചു വച്ചിരിക്കുന്നത്. വിജയയെക്കുറിച്ച് ആദ്യമെല്ലാം ഞാന്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നത് ഞങ്ങളുടെ ബന്ധത്തില്‍ മാറ്റമൊന്നും വരാന്‍ പോകുന്നില്ലെന്നു തന്നെയാണ്. പക്ഷേ പിന്നീട് കാര്യങ്ങള്‍ മാറി മറിഞ്ഞു. എന്റെ മുത്തശ്ശിയെ പറ്റി വരെ അവര്‍ മോശമായി സമൂഹത്തിനുമുന്നില്‍ പറഞ്ഞു. എന്റെ അച്ഛന്റെ അമ്മ എന്ന് പറയുന്നത് ഞങ്ങള്‍ക്കെല്ലാം ജീവിച്ചിരുന്നിരുന്ന ദൈവമായിരുന്നു. അവരെ അത്രയും മോശമായി പറഞ്ഞത് ഞങ്ങളെകൊണ്ട് താങ്ങാന്‍ കഴിഞ്ഞില്ല. ദൈവം പോലും പൊറുക്കില്ല. ഇങ്ങനെ ഒരു രീതിയില്‍ സിനിമ എടുത്ത് അതുകൊണ്ടു പണം സമ്പാദിച്ച് ഭക്ഷണം കഴിക്കാമോ? അത് അന്യായമാണ്.

ഞാന്‍ ഇപ്പോള്‍ അവരുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇപ്പോള്‍ അവരുടെ ഫോണ്‍ പോലും ഞങ്ങള്‍ ആരും തന്നെ എടുക്കാറില്ല. ജെമിനി ഗണേശന്റെ കുടുംബക്കാര്‍ അടങ്ങുന്ന വലിയ ഗ്രൂപ്പ് തന്നെയുണ്ടായിരുന്നു. അത് വേണ്ടെന്ന് വയ്ക്കാന്‍ ഞാന്‍ മകനോട് ആവശ്യപ്പെട്ടു. ഇവരോട് കുറച്ചു ജാഗൃതയോടെ പെരുമാറണമെന്നും അധികം അടുക്കന്‍ പോകരുതെന്നും അച്ഛനും അമ്മയും മുന്‍പേ പറഞ്ഞിരുന്നു. പക്ഷെ എല്ലാവരെയും ഒരുമിച്ചു നിര്‍ത്താന്‍ ആഗ്രഹിച്ചു ഞങ്ങള്‍. എന്നാല്‍ ആ ഒരു പരിഗണനയുടെ ആവശ്യമൊന്നും ഇനിയില്ല.

മഹാനടി സിനിമ എന്നെ കൊണ്ട് കാണിപ്പിക്കുകയായിരുന്നു. അച്ഛനമ്മമാരെ കുറിച്ചൊരു ചിത്രം ചെയ്യുമ്പോള്‍ അതില്‍ വലിയ ഗവേഷണം തന്നെ ചെയണം. ഞങ്ങള്‍ തന്നെ അച്ഛനും അമ്മയുമായി ബന്ധമുള്ള എല്ലാ ലങ്ങളെക്കുറിച്ചും ആളുകളെക്കുറിച്ചും നല്ല രീതിയില്‍ ഗവേഷണം നടത്തിയിരുന്നു. കാരണം ആരും അത് കള്ളമാണെന്ന് പറയരുത് എന്നുണ്ടായിരുന്നു .

ഈ സിനിമയില്‍ സ്ത്രീകളുടെ പിറകെ നടക്കുന്ന ആളായാണ് അച്ഛനെ കാണിച്ചത്. എന്റെ അച്ഛന്‍ അങ്ങനെയുള്ള ഒരാളല്ല. സ്ത്രീകള്‍ അദ്ദേഹത്തിന് പുറകെയാണ് വന്നിരുന്നത്. ഇപ്പോള്‍ പോലും എനിക്ക് കോളുകള്‍ വരുന്നുണ്ട്, നിങ്ങളുടെ അച്ഛന്‍ ഒരു പെണ്ണിന്റെയും പുറകെ പോയിരുന്നില്ല എന്നും അത്രയ്ക്കും മഹാനായ ആളായിരുന്നുവെന്നും ഒക്കെ പറഞ്ഞ്. അച്ഛന്റെ പുറകെ വന്നിരുന്ന സ്ത്രീകള്‍ അവിവാഹിതകളായിരുന്നു. അച്ഛന്‍ ആരുടെയും കുടുംബം തകര്‍ത്തിട്ടില്ല. അച്ഛന്‍ വിവാഹിതനാണെന്ന് സാവിത്രിയമ്മയ്ക്ക് അറിയാമായിരുന്നു. രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടെന്നും. അവരാണ് കുടുംബം തകര്‍ത്തത്. കമല കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends