കേരളത്തിലെ മലിനീകരണത്തിന് ശാശ്വത പരിഹാരത്തിനായി സ്വിസ്സ് സംഘം മുഖ്യമന്ത്രിയെ കണ്ടു

കേരളത്തിലെ മലിനീകരണത്തിന് ശാശ്വത പരിഹാരത്തിനായി സ്വിസ്സ് സംഘം മുഖ്യമന്ത്രിയെ കണ്ടു

ബേണ്‍: ലോകത്തിലെ ഏറ്റവും ആധുനിക മാലിന്യ സംസ്‌ക്കരണ പ്ലാന്റുകള്‍ കേരളത്തില്‍ സ്ഥാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്നും ബേണ്‍ നിവാസി സണ്ണി ജോസെഫിന്റെ നേതൃത്വത്തില്‍ എത്തിയ സ്വിസ്സ് പ്രതിനിതികളുമായി മുഖ്യമന്ത്രി തിരുവന്തപുരത്തു ദീര്‍ഘ കൂടിക്കാഴ്ച നടത്തി .കേരളത്തിന്റെ ശാപമായ പരിസര മലിനീകരണത്തിന് ശാശ്വത പരിഹാരംതേടിയായിരുന്നു ഈ കൂടിക്കാഴ്ച . ഈ സംരംഭത്തിനും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കും മുന്‍കൈ എടുത്തത് പത്രപ്രവര്‍ത്തകന്‍ റെജി ലൂക്കോസ് ആയിരുന്നു .ചര്‍ച്ചക്ക് മുന്നോടിയായി ശ്രീ റെജി ലൂക്കോസ് സ്വിസ്സ് പ്ലാന്റുകള്‍ ഇവിടെ എത്തി സന്ദര്‍ശിച്ചിരുന്നു . അദ്ദേഹത്തിന്റെ സ്വിസ്സ് യാത്രയ്ക്ക് മുന്‍പും പിന്നീടും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ഈ പദ്ധതിയേക്കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു . കേരളത്തിന്റെ മലിനീകരണത്തിനു ശാശ്വത പരിഹാരത്തിന് ഉറച്ച നിലപാടുള്ള മുഖ്യമന്ത്രി മറ്റു നിരവധി പ്രൊപ്പോസലുകള്‍ മാറ്റി വച്ച് സ്വീസ് പ്രോജക്ടിന് അംഗീകാരം നല്‍കി.തുടര്‍ന്ന് സണ്ണിയുടെ നേതൃത്യത്തിലുള്ള സ്വിസ്സ്ഡലിഗേറ്റ്‌സ് കൃത്യമായ പ്ലാനിങ്ങില്‍ കേരളത്തിലെത്തുകയും .തുടര്‍ന്നുള്ള മുഖ്യമന്ത്രി ഉദ്യോഗതല കൂടിക്കാഴ്ചകള്‍ വന്‍ വിജയമാകുകയും ചെയ്തു . ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്തരം കാര്യങ്ങള്‍ കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ക്രോഡീകരിക്കാന്‍ റെജിക്ക് പ്രേരണയായത് സണ്ണി ജോസഫിന്റെ സ്വിസ്സില്‍ നിന്നുമുള്ള നീക്കങ്ങള്‍ ആയിരുന്നു .


വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുമായി ആദ്യഘട്ടത്തിലും പിന്നീട് കേരളത്തിന്റെ ബഹു. മുഖ്യമന്ത്രിയും ആയി ഇക്കാര്യങ്ങള്‍ വിശദീകരിക്കുകയും മുഖ്യമന്ത്രി വളരെ സന്തോഷത്തോടെ waste to energy എന്ന സ്വിസ് മാതൃക ആണ് കേരളത്തിന് അഭികാമ്യം എന്ന് അഭിപ്രായപ്പെടുകയും ഉണ്ടായി .അതിന്റെ സാധ്യതകള്‍ ആരായാന്‍ ഉന്നത ഉദ്യോഗസ്ഥരെയും അധികാരപെടുത്തുകയും ചെയ്തു .. കേരളത്തിന്റെ പ്രതലത്തില്‍ നിന്ന് ഇത് എന്നെന്നേക്കും നിര്‍മാര്‍ജ്ജനം ചെയ്യുക എന്നുള്ളതാണ് സര്‍ക്കാരിന്റെ പരമ പ്രധാനം ആയ ഉദേശം എന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രി സൂചിപ്പിച്ചു .. കേരളത്തില്‍ ഉടനീളം 7 ഓളം ആധുനിക പ്ലാന്റുകള്‍ സ്ഥാപിക്കാനും മന്ത്രിസഭാ യോഗം തീരുമാനിക്കുകയും ചെയ്തു ..അതിനുള്ള നടപടി ക്രമങ്ങള്‍ക്കു കെ എസ് ഐ ഡി സി യെ ചുമതല പെടുത്തുകയും ചെയ്തു ..കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ സ്വിസ് മലയാളികള്‍ കാണിക്കുന്ന ഉത്സാഹത്തെ മുഖ്യമന്ത്രി പ്രകീര്‍ത്തിക്കുകയും ചെയ്തു .. ഇത് ഒരു സ്വിസ് ഗവണ്മെന്റ് to കേരള ഗവണ്മെന്റ് പ്രൊജക്റ്റ് ആയിരിക്കും


മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സ്വിസ് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ശ്രീമതി മരിയ കസാറാസ്,സോളോതൂണ്‍ കന്റോണ്‍ പ്രതിനിധി , മാധ്യമപ്രവര്‍ത്തകന്‍ റെജി ലൂക്കോസ് , ടോം ജോസ് ഐ.എ.സ് ,മറ്റു വിവിധ വകുപ്പുതല മേധാവികള്‍ ,സണ്ണി ജോസഫ് എന്നിവര്‍ പങ്കെടുത്തു .മാലിന്യം എന്ന ഭൂതത്തെ കേരളത്തിന്റെ മണ്ണില്‍ നിന്ന് കെട്ടു കെട്ടിക്കുവാനും ,അടുത്ത തലമുറയ്ക്ക് ശുദ്ധ വെള്ളവും ശുദ്ധ വായുവും ലഭ്യം ആക്കുവാനും ശ്രീ സണ്ണി നടത്തുന്ന ശ്രെമങ്ങള്‍ക്കു അഭിനന്ദനങ്ങള്‍ .


Other News in this category4malayalees Recommends