മഞ്ജുവാര്യരുടെ പിതാവിന്റെ മരണത്തില്‍ ആശ്വാസ വാക്കുമായി ദിലീപെത്തി ; കാരണമിത്

മഞ്ജുവാര്യരുടെ പിതാവിന്റെ മരണത്തില്‍ ആശ്വാസ വാക്കുമായി ദിലീപെത്തി ; കാരണമിത്
നടി മഞ്ജുവാര്യരുടെ പിതാവ് മാധവ വാര്യരുടെ മരണത്തില്‍ തളര്‍ന്നിരിക്കുന്ന അമ്മയെ ആശ്വസിപ്പിക്കാന്‍ മക്കളുമൊത്ത് ദിലീപ് എത്തിയത് വലിയ വാര്‍ത്തയായിരിക്കുകയാണ്. രഹസ്യമായി ആയിരുന്നു ഇരുവരും മഞ്ജുവിന്റെ വീട്ടിലെത്തിയത്. മഞ്ജുവാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവ വാര്യര്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ദിലീപും മകള്‍ മീനാക്ഷിയുമെത്തിയത് അറിയാവുന്നത് ഇടവേള ബാബുവിന് ആയിരുന്നു.അദ്ദേഹം നേരത്തേയെത്തി ദിലീപിന് വേണ്ട സൗകര്യം ഒരുക്കി. രാത്രി ഏഴേമുക്കാലോടെയാണ് ദിലീപും മീനാക്ഷിയും എത്തിയത്. ഒരു മണിക്കൂറോളം വീട്ടിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി എത്തിയ ഇരുവരും നേരെ വീട്ടിനുള്ളിലേക്കാണ് പോയത്. ഇവരെത്തിയതിന് ശേഷം മുന്‍ എംഎല്‍എകൂടിയായ ടിവി ചന്ദ്രമോഹന്‍ മാത്രമാണ് വീട്ടിനുള്ളിലേക്ക് പ്രവേശിച്ചത്.

മീനാക്ഷിയും ദിലീപും എത്തിയപ്പോള്‍ മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യരും വീട്ടിലുണ്ടായിരുന്നു. മുത്തച്ഛന്റെ കാല് തൊട്ട് വന്ദിക്കാന്‍ മധു ആവശ്യപ്പെട്ടു. മീനാക്ഷി അത് അനുസരിച്ചു. അതിന് ശേഷം അമ്മ മഞ്ജു വാര്യരുടെ അടുത്ത് ഇരുന്നു. ആകെ തളര്‍ന്ന അമ്മയെ സമാധാനിപ്പിക്കാന്‍ മീനാക്ഷിയുടെ ശ്രമം. ഇതിന് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ക്ക് മൃതദേഹം എടുത്തത്. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മധു തിരിച്ചെത്തും വരെ ദിലീപും മകളും വീട്ടിനുള്ളില്‍ തന്നെ ഇരുന്നു. എല്ലാം കഴിഞ്ഞെത്തിയ മധുവിനെ ദിലീപ് ആശ്വസിപ്പിച്ചു. അതിന് ശേഷമാണ് പുറത്തിറങ്ങിയത്.

അപ്പൂപ്പന്റെ മുഖം മകളെ അവസാനമായി കാണിക്കാനാണ് താനെത്തിയതെന്നായിരുന്നു വീട്ടിലുണ്ടായിരുന്നവരോട് ദിലീപ് പറഞ്ഞത്. മഞ്ജുവുമായി സംസാരിക്കാന്‍ ദിലീപ് ശ്രമിച്ചില്ല. മകള്‍ അടുത്ത ബന്ധുക്കളുമായി സംസാരിച്ചു.

സംയുക്താവര്‍മ്മയും ഗീതൂ മോഹന്‍ദാസും പൂര്‍ണ്ണിമാ ഇന്ദ്രജിത്തും അടക്കമുള്ള മഞ്ജുവിന്റെ സിനിമാക്കാരായ സുഹൃത്തുക്കളും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Other News in this category4malayalees Recommends