വാഹനാപകടത്തില്‍ കാര്‍ തല കീഴായി മറിഞ്ഞു ; യുവ നട മേഘ മാത്യുവിന് പരിക്ക്

വാഹനാപകടത്തില്‍ കാര്‍ തല കീഴായി മറിഞ്ഞു ; യുവ നട മേഘ മാത്യുവിന് പരിക്ക്
കൊച്ചി ; എറണാകുളം മുളന്തുരുത്തിക്ക് സമീപം നടന്ന വാഹനാപകടത്തില്‍ യുവ നടി മേഘ മാത്യുവിന് പരിക്കേറ്റു. മേഘ സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി ഇടിച്ച് തല കീഴായി മറിയുകയായിരുന്നു. രാവിലെ 9 മണിക്കാണ് സംഭവം.

നല്ല മഴയില്‍ എതിരെ വന്ന വണ്ടിയുമായി കൂട്ടിയിടിച്ച് കാര്‍ തല കീഴായി മറയുകയായിരുന്നു. അപകട ശേഷം ഒരു മണിക്കൂര്‍ കാര്‍ തലകീഴായി തന്നെ റോഡരികില്‍ കിടന്നു. കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്ത മേഘ മരിച്ചെന്ന് കരുതി ആരും ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല. പിന്നീട് മേഘയെ തിരിച്ചറിഞ്ഞ ഫോട്ടോഗ്രാഫറാണ് ആശുപത്രിയിലെത്തിച്ചത്. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി.

ഗുരുതരമായി പരിക്കേല്‍ക്കാത്തതിനാല്‍ മേഘ വൈകീട്ട് തന്നെ പാലക്കാട് നടക്കുന്ന ദിലീഷ് പോത്തന്‍ പേരടി ടീമിന്റെ ലീയാന്‍സിന്റെ ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങും. ഒരുമെക്‌സിക്കന്‍ അപാരത എന്ന ടൊവേനോ തോമസ് ചിത്രത്തിലൂടെയാണ് മേഘ ശ്രദ്ധിക്കപ്പെട്ടത്. മോഹന്‍ലാല്‍ നായകനായി എത്തുന്ന നീരാളി, ആസിഫ് അലി നായകനാകുന്ന മന്ദാരം തുടങ്ങിയവയാണ് മേഘയുടെ ചിത്രങ്ങള്‍.

Other News in this category4malayalees Recommends