ലാലേട്ടന്‍ വീണ്ടും പറ്റിച്ചോ ; സ്‌റ്റേജ് ഷോയില്‍ പാട്ടിന് ചുണ്ടനക്കി മോഹന്‍ലാല്‍

ലാലേട്ടന്‍ വീണ്ടും പറ്റിച്ചോ ; സ്‌റ്റേജ് ഷോയില്‍ പാട്ടിന് ചുണ്ടനക്കി മോഹന്‍ലാല്‍
ഓസ്‌ട്രേലിയയില്‍ നടന്ന സ്റ്റേജ് ഷോയില്‍ വീണ്ടും പറ്റിക്കല്‍. നടി പ്രയാഗ മാര്‍ട്ടിനോടൊപ്പം 'ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം' എന്ന ഗാനം ആലപിക്കുമ്പോഴാണ് ലാലേട്ടന് വീണ്ടും അബദ്ധം പറ്റിയത്. പാട്ട് പാടിത്തുടങ്ങി ആദ്യ പല്ലവിക്കു ശേഷമായിരുന്നു സംഭവമുണ്ടായത്. മോഹന്‍ലാല്‍ പാടാതിരിക്കുമ്പോള്‍ തന്നെ പാട്ട് ആരംഭിച്ചു. ഉടന്‍ തന്നെ അദ്ദേഹം മൈക്ക് അടുപ്പിച്ച് പാടുന്നതുപോലെ കാണിക്കുകയായിരുന്നു.

ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ്.

ഓസ്‌ട്രേലിയയിലെ ഒരു മലയാളി സംഘടന ഒരുക്കിയ മോഹന്‍ലാല്‍ സ്റ്റാര്‍നൈറ്റ് എന്ന ഷോയിലാണ് മോഹന്‍ലാല്‍ ഗാനമാലപിച്ചത്. അമ്മ മഴവില്ല് ഷോയിലെ പോലെ തന്നെ പാട്ടു പാടിയും നൃത്തം ചെയ്തും ഈ ഷോയിലും ലാല്‍ തന്നെ താരമായി. മോഹന്‍ലാലിനെ കൂടാതെ മീര നന്ദന്‍, പ്രയാഗ മാര്‍ട്ടിന്‍, ശ്രേയ പ്രദീപ് തുടങ്ങിയവരും ഷോയുടെ ഭാഗമായിരുന്നു.
Other News in this category4malayalees Recommends