കനേഡിയന്‍ ഡോളറിന്റെ വിലയിടിയുന്നു; കാരണം ട്രംപും ട്ര്യൂഡ്യൂവും തമ്മില്‍ ജി7 സമ്മിറ്റിനോടനുബന്ധിച്ച് നടന്ന വാക്‌പോര്; ട്രംപ് കനേഡിയന്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചത് മുതല്‍ ലൂണിയ്ക്ക് കഷ്ടകാലം; നിലവില്‍ കനേഡിയന്‍ ഡോളര്‍ വില 76.98 യുഎസ് സെന്റ്‌സ്

കനേഡിയന്‍ ഡോളറിന്റെ വിലയിടിയുന്നു; കാരണം ട്രംപും ട്ര്യൂഡ്യൂവും തമ്മില്‍ ജി7 സമ്മിറ്റിനോടനുബന്ധിച്ച് നടന്ന വാക്‌പോര്; ട്രംപ് കനേഡിയന്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചത് മുതല്‍ ലൂണിയ്ക്ക് കഷ്ടകാലം; നിലവില്‍ കനേഡിയന്‍ ഡോളര്‍ വില 76.98 യുഎസ് സെന്റ്‌സ്
താരിഫുകളുടെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂവിനെ വാക്കുകള്‍ കൊണ്ട് ആക്രമിച്ചതിന് ശേഷം കനേഡിയന്‍ ഡോളറിന് കഷ്ടകാലമാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് കനേഡിയന്‍ ഡോളര്‍ കുറഞ്ഞ നിരക്കിലാണ് തിങ്കളാഴ്ച രാവിലെ മുതല്‍ വ്യാപാരം നടത്തുന്നതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. താന്‍ ചുമത്തിയ താരിഫുകളെ കുറിച്ച് ട്രൂഡ്യൂ വിമര്‍ശിച്ചതിനെതിരെയായിരുന്നു ജി7 സമ്മിറ്റിനൊടുവില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ ട്രംപ് ആഞ്ഞടിച്ചിരുന്നത്.

ട്രൂഡ്യൂവിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും ദുര്‍ബലനാണെന്നുമായിരുന്നു ട്രംപ് തുറന്നടിച്ചിരുന്നത്. ട്രംപിന്റെ അഡൈ്വസര്‍മാരും ചാനലുകളിലൂടെ ട്രൂഡ്യൂവിനെതിരെ ഞായറാഴ്ച ആഞ്ഞടിച്ചിരുന്നു. ട്രംപുമായി തെററായ നയതന്ത്ര ബന്ധമുണ്ടാക്കുന്ന ഏതൊരു വിദേശ നേതാവിനെയും കാത്തിരിക്കുന്നത് നരകത്തിലെ പ്രത്യേക ഇടമാണെന്നാണ് ട്രംപിന്റെ അഡൈ്വസറായ പീററര്‍ നവാരോ ഫോക്‌സ് ന്യൂിന് അനുവദിച്ച അഭിമുഖത്തില്‍ അഭിപ്രായപ്പട്ടിരിക്കുന്നത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ലൂണിയുടെ വില 76.98 യുഎസ് സെന്റ്‌സായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഇതിന്റെ ശരാശരി മൂല്യമായ 77.15 സെന്റ്‌സ് യുഎസുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിലയിടിവേറെയാണ്. പ്രധാനപ്പെട്ട എല്ലാ കറന്‍സികള്‍ക്കെതിരെയും കനേഡിയന്‍ ഡോളര്‍ താഴ്ന്ന വില പ്രകടിപ്പിച്ചുവെന്നാണ് മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റുകള്‍ എടുത്ത് കാട്ടുന്നത്. ജി7 സമമിറ്റിന് ശേഷം മാര്‍ക്കറ്റുകള്‍ക്ക് ക്ഷീണം പ്രതീക്ഷിച്ചിതായിരുന്നുവെങ്കിലും കനേഡിയന്‍ ഡോളറിന് പ്രതീക്ഷിച്ചതിനേക്കാള്‍ ക്ഷീണമാണുണ്ടായിരിക്കുന്നതെന്നാണ് സിഐബിസി കാപിറ്റല്‍ മാര്‍ക്കറ്റ്‌സിലെ ഫോറിന്‍ എക്‌സേഞ്ചിന്റെ നോര്‍ത്ത് അമേരിക്കന്‍ തലവനായ ബിപന്‍ റായ് പ്രതികരിച്ചിരിക്കുന്നത്.

കാനഡയില്‍ നിന്നുമുള്ള അലുമിനിയം, സ്റ്റീല്‍ ഇറക്കുമതിക്ക് മേല്‍ ട്രംപ് വന്‍ താരിഫുകള്‍ ചുമത്തിയതിനെ തുടര്‍ന്ന് അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ താരിഫ് ചുമത്തി കാനഡയും തിരിച്ചടിച്ചിരുന്നു. അതിന്റെ അസ്വാരസ്യമാണ് ജി 7 സമ്മിറ്റില്‍ ട്ര്യൂഡ്യൂവും ട്രംപും പരസ്പരം കണ്ടപ്പോള്‍ പുറത്ത് വന്നത്.

Other News in this category4malayalees Recommends