മരടില്‍ സ്‌കൂള്‍ വാഹനം അപകടത്തില്‍പ്പെട്ടത് ഡ്രൈവറുടെ അശ്രദ്ധ മൂലം ; കൈവരിയില്ലാത്ത കുളത്തിനടുത്ത് വച്ച് വാഹനം വീശിയെടുത്തപ്പോള്‍ നിയന്ത്രണം വിട്ടു

മരടില്‍ സ്‌കൂള്‍ വാഹനം അപകടത്തില്‍പ്പെട്ടത് ഡ്രൈവറുടെ അശ്രദ്ധ മൂലം ; കൈവരിയില്ലാത്ത കുളത്തിനടുത്ത് വച്ച് വാഹനം വീശിയെടുത്തപ്പോള്‍ നിയന്ത്രണം വിട്ടു
മരടില്‍ സ്‌കൂള്‍ വാഹനം അപകടത്തില്‍ പെട്ടത് ഡ്രൈവറുടെ അശ്രദ്ധ മൂലമെന്ന് ആര്‍ടിഒയുടെ റിപ്പോര്‍ട്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന നടന്നത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചത്. കൈവരിയില്ലാത്ത കുളത്തിനടുത്തുള്ള വളവ് വീശിയെടുത്തതാണ് അപകടത്തിന് കാരണമായത്.ഇതുമൂലം നിയന്ത്രണം വിട്ട് വണ്ടി മറയുകയായിരുന്നു.

സ്ഥലപരിചയം ഉള്ളയാളാണ് ഡ്രൈവര്‍. അശ്രദ്ധകൊണ്ടല്ലാതെ ഇത്തരം അപകടങ്ങള്‍ സംഭവിക്കില്ല. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടര കിലോമീറ്റര്‍ മാത്രം വീതിയുള്ള റോഡില്‍ 20 കിലോമീറ്റര്‍ പരമാവധി വേഗതയിലാണ് വാഹനം വരേണ്ടത്. എന്നാല്‍ അമിത വേഗതയില്‍ വാഹനം എത്തിയതാണ് അപകടമുണ്ടാകുന്നതിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടികളും ആര്‍ടിഒ യുടെ ഭാഗത്ത് നിന്നും തുടങ്ങിയിട്ടുണ്ട്

ഇന്നലെ മരട് കാട്ടിത്തറ റോഡിലെ ഇല്ലത്തുപറമ്പില്‍ കുളത്തിലാണ് ദാരുണമായ സംഭവം. മരട് ആയത്തറ പറമ്പില്‍ സനലിന്റ മകള്‍ വിദ്യാലക്ഷ്മി (4), മരട് അയനി ബണ്ട് റോഡില്‍ ശ്രീജിത്തിന്റെ മകന്‍ ആദിത്യന്‍ (4), സ്‌കൂളിലെ ആയയായ മരട് വിക്രം സാരാഭായ് റോഡിലെ ഉണ്ണിയുടെ ഭാര്യ ലത (45) എന്നിവരാണ് മരിച്ചത്

കിഡ്‌സ് വേള്‍ഡ് എന്ന ഡേ കെയര്‍ സ്ഥാപനത്തിന്റെ വാനാണ് അപകടത്തില്‍പ്പെട്ടത്. എട്ടു കുട്ടികളുമായിട്ടാണ് ഡേ കെയറില്‍ നിന്ന് വാഹനം പുറപ്പെട്ടത്. അഞ്ച് കുട്ടികളെ വീടുകളില്‍ എത്തിച്ച ശേഷം മൂന്നുപേരെ കൂടി ഇറക്കാന്‍ പോകുന്നതിനിടെയാണ് വാഹനം മറിഞ്ഞത്. എതിരേവന്ന സൈക്കിളിന് സൈഡ് കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ മറിയുകയായിരുന്നു.Other News in this category4malayalees Recommends