കെവിന്റെ ശരീരത്തിലെ ആ 16 മുറിവുകള്‍ എങ്ങനെയുണ്ടായി ; കൊന്ന ശേഷം തള്ളിയതോ ഓടിരക്ഷപ്പെട്ടപ്പോള്‍ പുഴയില്‍ മുങ്ങിയതോ ; പോലീസ് സര്‍ജന്‍ സംഘമെത്തുന്നു

കെവിന്റെ ശരീരത്തിലെ ആ 16 മുറിവുകള്‍ എങ്ങനെയുണ്ടായി ; കൊന്ന ശേഷം തള്ളിയതോ ഓടിരക്ഷപ്പെട്ടപ്പോള്‍ പുഴയില്‍ മുങ്ങിയതോ ; പോലീസ് സര്‍ജന്‍ സംഘമെത്തുന്നു
കെവിന്റെ മരണ കാരണം സംബന്ധിച്ച് കൃത്യത വരുത്താന്‍ പോലീസ് സര്‍ജന്മാരുടെ സംഘം മൃതദേഹം കാണപ്പെട്ട സ്ഥലം പരിശോധിക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് മെഡിക്കല്‍ ബോര്‍ഡ് യോഗമാണ് ഇതു തീരുമാനിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആരോഗ്യ വകുപ്പിലേയും ഉന്നത പോലീസ് സര്‍ജന്മാരുടെ സംഘം വിശകലനം ചെയ്‌തെങ്കിലും മരണ കാരണം സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല.

കെവിന്റെ ശരീരത്തില്‍ 16 മുറിവുകളും ക്ഷതങ്ങളും ഏറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഈ ക്ഷതങ്ങളും മുറിവും ഉണ്ടാകാനുള്ള സാഹചര്യം കെവിന്റെ മൃതദേഹം കണ്ടെത്തിയ തെന്മല ചാലിയക്കര പുഴയിലും പരിസര പ്രദേശത്തുമുണ്ടോയെന്ന് കണ്ടെത്തുകയാണ് സ്ഥല പരിശോധനയുടെ ഉദ്ദേശ്യം.

കെവിന്‍ മേയ് 27ന് രാവിലെ തെന്മല ചാലിയക്കരയില്‍ പുഴയില്‍ മരിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രക്ഷപ്പെടാന്‍ ഇരുട്ടിലൂടെ ഉള്ള ാേട്ടത്തില്‍ വീണ് മരിച്ചതാണോ ഗുണ്ടാ സംഘം അബോധാവസ്ഥയിലുള്ള കെവിനെ വെള്ളത്തില്‍ തള്ളിയതാണോ എന്നാണ് അന്വേഷിക്കുന്നത്. സംശയങ്ങള്‍ തീര്‍ക്കാനായി അന്വേഷണ സംഘം മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വിലയിരുത്തല്‍ നടത്തിയത്.

Other News in this category4malayalees Recommends