ഇതെന്ത് ക്രൂരത ; കാത്തിരിപ്പിന് ശേഷമുണ്ടായ മകളെ നൂറുമീറ്റര്‍ അകലെ മരണം കവര്‍ന്നു ; ഈ അമ്മയെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കുമാകില്ല....

ഇതെന്ത് ക്രൂരത ; കാത്തിരിപ്പിന് ശേഷമുണ്ടായ മകളെ നൂറുമീറ്റര്‍ അകലെ മരണം കവര്‍ന്നു ; ഈ അമ്മയെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കുമാകില്ല....
സ്‌കൂളില്‍ നിന്ന് മടങ്ങിവരുന്ന മകളെ കാത്തുനിന്ന അമ്മയ്ക്ക് ഒരിക്കലും സഹിക്കാനാകാത്ത ഒരുവാര്‍ത്തയാണ് തേടിയെത്തിയത്. വിദ്യാലക്ഷ്മിയുടെ മരണ വാര്‍ത്ത. ഏറെ കാത്തിരുന്നു ജനിച്ച മകളുടെ ജീവന്‍ വീടിന് വെറും നൂറു മീറ്റര്‍ അകലെ വച്ച് നഷ്ടമാകുകയായിരുന്നു.

കുഞ്ഞിന്റെ വിയോഗം വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും വിശ്വസിക്കാനാകുന്നില്ല.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കാക്കനാട് വാഴക്കാല സ്വദേശികളായ സനല്‍കുമാറിനും സ്മിജയ്ക്കും വിദ്യാലക്ഷ്മി ജനിച്ചത്. ആ കുഞ്ഞു ജീവനാണ് ഡ്രൈവറുടെ അശ്രദ്ധയായ വാഹനമോടിക്കലില്‍ അപകടത്തില്‍പ്പെട്ട് നഷ്ടമായത്.

അപകടത്തിന്റെ ഞെട്ടലിലാണ് മരടിലെ നാട്ടുകാര്‍. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാലാണ് മറ്റു ജീവനുകള്‍ രക്ഷിക്കാനായത് .

Other News in this category4malayalees Recommends