ആര്‍എസ് എസിനെതിരായ പരാമര്‍ശം ; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ കുറ്റം ചുമത്തി

ആര്‍എസ് എസിനെതിരായ പരാമര്‍ശം ; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ കുറ്റം ചുമത്തി
ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ഭീവണിയിലെ കോടതി കുറ്റം ചുമത്തി. മഹാത്മാഗാന്ധിയെ കൊന്നത് ആര്‍എസ്എസുകാരാണെന്ന് പ്രസംഗിച്ചതിനെ തുടര്‍ന്ന് ഭീവണ്ടിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കുന്തേ നല്‍കിയ കേസിലാണ് നടപടി. കുറ്റം തെളിഞ്ഞാല്‍ രണ്ടു വര്‍ഷം വരെ തടവു ലഭിക്കാം.

രാഹുല്‍ കോടതിയില്‍ ഇന്ന് നേരിട്ട് ഹാജരായി കുറ്റം നിഷേധിച്ചു. ഏപ്രില്‍ 23 ന് കേസ് പരിഗണിച്ചപ്പോള്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഇന്ന് എത്തിയത്.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ നേരത്തെ ഹര്‍ജി നല്‍കിയിരുന്നെങ്കിലും മുംബൈ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ രാഹുല്‍ അപ്പീല്‍ നല്‍കിയെങ്കിലും അത് പിന്‍വലിച്ച് വിചാരണ നേരിടാന്‍ ആവശ്യപ്പെടുകയായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ 2014 മാര്‍ച്ച് ആറിനാണ് ഭീവണ്ടിയില്‍ രാഹുല്‍ ആര്‍എസ്എസിനെതിരെ പ്രസംഗിച്ചത്. ആര്‍എസ്എസുകാരാണ് ഗാന്ധിജിയെ കൊലപ്പെടുത്തിയത്. എന്നിട്ട് ഇന്ന് അവരുടെ ആള്‍ക്കാര്‍ ഗാന്ധിയെ കുറിച്ച് പറഞ്ഞു നടക്കുകയാണ് എന്നാണ് രാഹുലിന്റെ വിവാദ പരാമര്‍ശം.

Other News in this category4malayalees Recommends